തിരുവനന്തപുരം: കാര്യവട്ടത്ത് വിൻഡീസിനെതിരെയുള്ള രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യ എട്ടുവിക്കറ്റിന് പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ ലോക്കൽ ബോയി സഞ്ജു വി സാംസണിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിൽ മലയാഴലികളായ കാണികൾക്ക് ശക്തമായ അമർഷമുണ്ടായിരുന്നു. മത്സരത്തിനിടെ ക്യാച്ച് കൈവിട്ട യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ കാണികൾ പരിഹസിക്കുകയും ചെയ്തു.. ഇതിന്റെ പേരിൽ ക്യാപ്ടൻ വിരാട് കോഹ്‌ലി കാണികളോട് ഇടയുകയും ചെയ്തു.
പന്ത് ക്യാച്ച് കൈവിട്ടപ്പോൾ 'സഞ്ജു, സഞ്ജു' എന്ന് ആരാധകർ ആർത്തുവിളിച്ചതാണ് കോഹ്‌ലിക്ക് ദേഷ്യമുണ്ടാകാൻ കാരണം. ആരാധകരോട് കോഹ്‌ലി 'ഇതെന്താണ്' എന്ന മട്ടിൽ ആംഗ്യം കാട്ടി.
ഭുവനേശ്വർ കുമാർ എറിഞ്ഞ നാലാം ഓവറിലാണ് ഇന്ത്യൻ താരങ്ങൾ രണ്ട് ക്യാച്ചുകൾ കൈവിട്ടത്. ലെൻഡ്ൽ സിമ്മൺസ് നല്‍കിയ അവസരം പാഴാക്കി വാഷിംഗ്ടൺ സുന്ദറാണ് ആദ്യം ക്യാച്ച് കൈവിട്ടത്. പിന്നാലെ ഇതേ ഓവറിൽ എവിൻ ലൂയിസ് നൽകിയ അവസരം ഋഷഭ് പന്തും കൈവിട്ടു. ഇതോടെ രോഷാകുലരായ ആരാധകർ ഒന്നടങ്കം 'സഞ്ജു, സഞ്ജു' എന്നാർത്തുവിളിച്ചു. മറ്റുചിലർധോണി എന്നും വിളിച്ചു. ഇതോടെയാണ് കോഹ്‌ലി രോഷാകുലനായത്.
— Utkarsh Bhatla (@UtkarshBhatla) December 9, 2019