ഭോപ്പാൽ: വിവാഹിതയായ സ്ത്രീയെ കാണാൻ എത്തിയ 28കാരന് നാട്ടുകാരുടെ ക്രൂരമർദ്ദനം. സ്ത്രീക്കും മർദ്ദനമേറ്റു. സ്ത്രീയെയും യുവാവിനെയും അന്യായമായി തടഞ്ഞുനിറുത്തി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം നടക്കുന്നതായും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കുന്നു.
മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ സില്ലോളി ഗ്രാമത്തിലാണ് സംഭവം. സ്ത്രീയുമായി യുവാവ് അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. രണ്ടു കുട്ടികളുടെ അമ്മയായ ഈ സ്ത്രീയുടെ ഭർത്താവ് ജയ്പൂരിലാണ് ജോലി ചെയ്യുന്നത്.
ഡിസംബർ നാലിന് സ്ത്രീയെ കാണാൻ യുവാവ് വീട്ടിലെത്തിയതാണ് നാട്ടുകാരുടെ പ്രകോപനത്തിന് കാരണം. ഇരുവരെയും നാട്ടുകാർ മർദ്ദിച്ചതായി പൊലീസ് പറയുന്നു. 28കാരനെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. സ്ത്രീയെ മർദ്ദിക്കുകയും മുടി പിടിച്ച് വലിച്ചതായും റിപ്പോർട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായാണ് പ്രചരിക്കുന്നത്.