
കൊച്ചി: ഓൺലൈനാൻ വഴിയുള്ള കോണ്ടം വില്പന കൂടുതലായുള്ള ഇന്ത്യൻ നഗരങ്ങളുടെ പട്ടികയിൽ മലപ്പുറവും എറണാകുളവും. പ്രമുഖ ഇ കൊമേവ്സ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചെറു നഗരങ്ങളിൽ നിന്നുള്ള ഡിമാൻഡ് മൂലം ഓൺലൈൻ കോണ്ടം വില്പനയിൽ 30 ശതമാനം വർദ്ധനയാണ് ഉണ്ടായത്. കടകളിൽ കോണ്ടങ്ങളുടെ വൈവിധ്യങ്ങൾ ലഭ്യമല്ലാത്തതും നേരിട്ട് വാങ്ങാനുള്ള മടിയുമാണ് ആളുകൾ ഓണ്‍ലൈന്‍ വഴി കോണ്ടം വാങ്ങുന്നതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ഓൺലൈനില്‍ കോണ്ടത്തിനായുള്ള പത്ത് ഓർഡറുകളില്‍ എട്ടെണ്ണവും മലപ്പുറവും എറണാകുളവും പോലുള്ള ചെറുനഗരങ്ങളിൽനിന്നാണ്. ഇതിന് പുറമെ ഇംഫാൽ, മോഗ, ഐസ്വാൾ, അഗർത്തല, ഷില്ലോങ്, ഹിസാർ, ഉദയ്പൂർ, ഹിസ്സർ, കാൺപൂർ തുടങ്ങിവയാണ് കോണ്ടം വാങ്ങാനായി ഓൺലൈനിനെ കൂടുതൽ ആശ്രയിക്കുന്ന മറ്റ് ഇന്ത്യൻ നഗരങ്ങൾ..