ചലച്ചിത്രോത്സവ പ്രധാന വേദിയായ ടാഗോർ തീയറ്ററിൽ വച്ച് നടന്ന 'ഇൻ കോൺവെർസേഷനി'ൽ തന്റെ സിനിമാജീവിതം ഓർത്തെടുത്ത് മലയാളത്തിന്റെ എക്കാലത്തെയും പ്രിയ നടി ശാരദ. ഐ.എഫ്.എഫ്.കെ ആർട്ടിസ്റ്റിക്ക് ഡയറക്ടർ ബീനാപ്പോളുമായാണ് നടി ശാരദ ശേഷനിൽ പങ്കെടുത്തത്. സെഷനിൽ തന്റെയൊപ്പം അഭിനയിച്ച നസീറിനെയും, സത്യനെയും, മധുവിനെയും ഉമ്മറിനെയും ശാരദ ഓർത്തെടുത്തു.