shane-nigam

പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള വിഷയത്തിൽ ഷെയ്ൻ നിഗം തെറ്റ് ചെയ്തിട്ടില്ല എന്നാണ് തങ്ങൾ കരുതുന്നതെന്ന് ഐ.എഫ്.എഫ്.കെ ഡെലിഗേറ്റ്സിലെ ഒരു വിഭാഗം. ഷെയ്ൻ നിഗം അഭിനയിച്ച 'ഇഷ്‌ക്' സിനിമ പ്രദർശിപ്പിക്കുന്ന കൈരളി തീയ്യറ്ററിന് മുൻപിലാണ് ഒരു സംഘം ഡെലിഗേറ്റ്സ് പ്ലക്കാർഡുകളുമായി പ്രതിഷേധിക്കാൻ എത്തിയത്. സിനിമയുടെ പ്രദർശനം കാണാൻ എത്തുന്ന ഷെയ്‌നിനായുള്ള കാത്തിരിപ്പിലായിരുന്നു ഈ ഡെലിഗേറ്റ്സ്.