രണ്ടുവർഷത്തെ ഇടവേളക്കുശേഷം റോമ വീണ്ടും മലയാളത്തിൽ. നവാഗതനായ പ്രവീൺ പൂക്കാടൻ സംവിധാനം ചെയ്യുന്ന വെള്ളേപ്പം എന്ന ചിത്രത്തിലൂടെയാണ് വീണ്ടും വരുന്നത്.പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ അക്ഷയ് രാധാകൃഷ്ണനും ഒരു അഡാറ് ലൗവിലൂടെ എത്തിയ നൂറിൻ ഷെറീഫും വെള്ളേപ്പത്തിൽ മുഖ്യ വേഷത്തിൽ എത്തുന്നു. അക്ഷയ് യുടെ സഹോദരി വേഷത്തിലാണ് ചിത്രത്തിൽ റോമ പ്രത്യക്ഷപ്പെടുക. റൊമാന്റിക് കോമഡി എന്റർടെയ് നറാണ് വെള്ളേപ്പം. ജീവൻ ലാൽ തിരക്കഥ എഴുതുന്ന ചിത്രത്തിന് ഷിഹാബ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു.2017ൽ എത്തിയ സത്യയിലാണ് റോമ ഒടുവിൽ അഭിനയിച്ചത്. ദീപൻ സംവിധാനം ചെയ്ത ചിത്രത്തിൽ ജയറാമായിരുന്നു നായകൻ.