ജയലളിതയുടെ ജീവിത കഥയെ ആസ്പദമാക്കി ഗൗതം മേനോൻ ഒരുക്കുന്ന വെബ് സീരിസായ ക്വീനിൽ എം.ജി ആറായി ഇന്ദ്രജിത്ത് എത്തുന്നു. രമ്യ കൃഷ്ണനാണ് ജയലളിതയാകുന്നത്. ജയലളിതയുടെ ബാല്യകാലം അവതരിപ്പിക്കുന്നത് അനിഘയാണ്. ക്വീനിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. രേശ്മ ഗടാലയാണ് തിരക്കഥ എഴുതുന്നത്. പ്രശാന്ത് മുരുകേശനും സംവിധാനത്തിൽ പങ്കാളിയാകുന്നുണ്ട്. അഞ്ച് എപ്പിസോഡുകൾ വീതമാണ് ഗൗതം മേനോനും പ്രശാന്തും സംവിധാനം ചെയ്യുന്നത്. എം. എക്സ് പ് യറാണ് നിർമ്മാണം.അതേസമയം ജയലളിതയുടെ കഥ പറയുന്ന രണ്ട് സിനിമകളാണ് തമിഴിൽ ഒരുങ്ങുന്നത്. ബോളിവുഡ് താരം കങ്കണ റണൗട്ടിനെ നായികയാക്കി തലൈവി എന്ന ചിത്രമാണ് ആദ്യത്തേത് .ഇതിൽ എം.ജി.ആറിനെ അവതരിപ്പിക്കുന്നത് അരവിന്ദ് സ്വാമിയാണ്. നിത്യ മേനോനെ നായികയാക്കി ദ അയൺ ലേഡിയാണ് അടുത്തത്.