ഫഹദ് ഫാസിലിനെയും നിമിഷ സജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക്കിന്റെ ചിത്രീകരണം എറണാകുളത്തേക്ക് ഷിഫ്ട് ചെയ്യുന്നു. ഇന്ന് കുളച്ചലിലാണ് മാലിക്കിന്റെ ചിത്രീകരണം . നാളെ മുതൽ രണ്ട് ദിവസം തിരുവനന്തപുരത്ത് ചിത്രീകരിച്ച ശേഷമാണ് എറണാകുളത്തേക്ക് ഷിഫ്ട് ചെയ്യുന്നത്.എറണാകുളത്ത് ഇരുപത്തിയഞ്ച് ദിവസത്തെ ചിത്രീകരണമുണ്ട്.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് മാലിക്ക് നിർമ്മിക്കുന്നത്.