ആപ്പിൾ കഴിക്കാറുള്ളവരാണ് നാമെല്ലാം. എന്നാൽ ഇത് വേവിച്ച് കഴിക്കുന്നതിലുള്ള ഗുണങ്ങൾ അറിയാമോ? പച്ചയ്ക്ക് കഴിക്കുന്നതിലും ഇരട്ടി ഗുണങ്ങളാണ് വേവിച്ച ആപ്പിളിനുള്ളത്. തടി കുറയ്ക്കാനും ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാനും മികച്ചൊരു മാർഗമാണ് വേവിച്ച ആപ്പിൾ. ഇത് ശരീരത്തിലെ അമിത കൊഴുപ്പിനെ അലിയിച്ച് കളയും. ഒപ്പം വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കും.
ശരീരത്തിലെ അമിത കലോറി കുറയ്ക്കുന്നതിന് അത്ഭുതകരമായ കഴിവാണ് വേവിച്ച ആപ്പിളിനുള്ളത്. ദിവസവും രാവിലെ പ്രഭാത ഭക്ഷണത്തിന് മുൻപ് വേവിച്ച ഒരു ആപ്പിൾ കഴിച്ചാൽ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതെയാകും. രക്തസമ്മർദ്ദമുള്ളവർ രോഗം നിയന്ത്രിക്കാൻ ദിവസവും രാവിലെ വേവിച്ച ഒരു ആപ്പിൾ കഴിച്ചാൽ മതി. ദഹന പ്രശ്നങ്ങൾക്കുള്ള പ്രതിവിധി എന്നതാണ് വേവിച്ച ആപ്പിളിന്റെ മറ്രൊരു മേന്മ.