റായ്‌പൂർ: 20കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിന് ഇരയാക്കി. ഛത്തീസ്ഗഢിലെ സലേവാര പൊലീസ് സ്റ്റേഷൻ പരിധിയിൽ ഡിസംബർ രണ്ടിനാണ് സംഭവം. യുവതിയുടെ പരാതിയിൽ 19നും 20 വയസിനുമിടയിൽ പ്രായമുള്ള നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തക്ചേന്ദ് ധ്രുവ്, സീതാറാം പട്ടേൽ, മായാറാം, ആനന്ദ് പട്ടേൽ എന്നിവരാണ് പിടിയിലായത്.
പീഡിപ്പിച്ച ശേഷം ഇവർ തന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. ബന്ധുവിന്റെ വീട്ടിൽ നിന്ന് മാലിന്യം കളയാൻ പുറത്തേക്ക് പോയ യുവതിയെ പ്രതികൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം ഇവർ യുവതിയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ഇന്നലെയാണ് 20കാരി സംഭവം പുറത്തുപറഞ്ഞത്.