ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയുടെ സഹോദരി അനാം മിർസയുടെ ബ്രൈഡൽ ഷവർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലായിരിക്കുന്നത്. സാനിയ മിർസയെ പോലെത്തന്നെ അതിസുന്ദരിയാണ് സഹോദരി അനാം മിർസയും. ഫാഷൻ സ്റ്റൈലിസ്റ്റായ അനാം മിർസ ഒരു സെലിബ്രിറ്റികൂടിയാണ്.
ബ്രൈഡർ ഷവറിൽനിന്നുളള ചിത്രങ്ങളും വീഡിയോയും സാനിയയും അനാമും തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. ചിത്രങ്ങൾക്കൊപ്പം മനോഹരമായൊരു കുറിപ്പും അനാം എഴുതിയിട്ടുണ്ട്. സിമ്പിൾ വൈറ്റ് ടീഷർട്ടും ഇളം പിങ്ക് നിറത്തിലുള്ള സ്കർട്ടുമാണ് അനാമിന്റെ വേഷം. ആഡംബരം ഒഴിവാക്കി തികച്ചും ലളിതമായായിരുന്നുചടങ്ങുകൾ.
കഴിഞ്ഞ ഒക്ടോബറിലാണ് ഫാഷൻ സ്റ്റൈലിസ്റ്റായ തന്റെ സഹോദരി അനാം മിർസ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദീന്റെ മകൻ ആസാദിനെ വിവാഹം കഴിക്കാൻ പോകുന്നതായി സാനിയ അറിയിച്ചത്. ഡിസംബറിലാണ് ഇരുവരുടെയും വിവാഹം. പക്ഷേ തീയതി ഏതാണെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.