plane

സാന്റിയാഗോ: 38 പേരുമായി പുറപ്പെട്ട ഹെർക്കുലിസ് സി 130 സൈനിക വിമാനം കാണാതായി. ചിലിയിലെ തെക്കന്‍ നഗരമായ പുന്റ അറീനയില്‍ നിന്ന് അന്റാർട്ടിക്കയിലെ ഒരു സൈനിക താവളത്തിലെ സൈനികർക്ക് ആവശ്യമായ സാധനങ്ങൾ കൊണ്ടുപോയ വിമാനമാണ് കാണാതായത്.

17 ക്രൂ അംഗങ്ങളും 21 യാത്രികരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് വ്യേമസേന അറിയിച്ചു. ചിലിയിലെ പ്രാദേശിക സമയം ഇന്നലെ വൈകീട്ട് 4.55നാണ് പുന്റ അറീനയില്‍ നിന്ന് വിമാനം പറന്നുയർന്നത്. ആറ് മണിയോടെ വിമാനവുമായുള്ള ബന്ധം നഷ്ടമായി.

വിമാനം കണ്ടെത്താനുള്ള ശ്രമം നടത്തുകയാണെന്ന് വ്യേമസേന വ്യക്തമാക്കി. താനും മന്ത്രിമാരും വ്യോമസേന ആസ്ഥാനത്ത് ഉണ്ടെന്നും, വിമാനം കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേര ട്വിറ്ററിലൂടെ അറിയിച്ചു.

Vamos con ministro @gblumel rumbo a Cerrillos.Consternados con desaparición de avión Hércules de la @FACh_Chile que viajaba con 38 pasajeros rumbo a la Antártica desde Punta Arenas.Desde ahí,junto a Ministro @mindefchile monitorearemos búsqueda y despliegue de equipos de rescate

— Sebastian Piñera (@sebastianpinera) December 10, 2019