മാമാങ്കം എന്ന മെഗാമാസ് ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാളികൾ. മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തിൽ ഉണ്ണിമുകുന്ദനും പ്രധാനവേഷത്തിലെത്തുന്നുണ്ട്. 12 വർഷത്തിൽ ഒരിക്കൽ നടക്കുന്ന മാമാങ്കത്തിന്റെ കഥപറയുന്ന ചിത്രത്തിൽ ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്നത്. ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രം അവതരിക്കുന്ന ഏതൊരു നടന്റെയും കരിയറിൽ ഒരു പൊൻതൂവലായി മാറുന്ന വേഷമാണെന്ന് ഉണ്ണി മുകുന്ദൻ പറ‌ഞ്ഞു. മമ്മൂക്കയുള്ളത് കൊണ്ട് മാത്രമാണ് ഈ ചിത്രം കമ്മിറ്റ് ചെയ്തതെന്നും ചന്ദ്രോത്ത് പണിക്കറെന്ന കഥാപാത്രം ചെയ്യുമ്പോൾ ഒരു ബയോപിക് ചെയ്യുന്നപോലെയാണ് തോന്നിയതെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. കേരളകൗമുദി ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉണ്ണി.

മാമാങ്കത്തിന്റെ വിശേഷങ്ങളോടൊപ്പം തന്റെ ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ചും ഉണ്ണി മനസുതുറന്നു. ഹിന്ദി ചിത്രത്തെ കുറിച്ചുള്ള സംസാരം തുടങ്ങിയിട്ടുണ്ടെന്നും ഉടൻ തന്നെ പ്രതീക്ഷിക്കാമെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. 'ഞാൻ ഭയങ്കരമായി ആഗ്രഹിച്ച കാര്യമാണ്. ഗുജറാത്തിൽ എനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്. അവർ എപ്പോഴും പറയാറുണ്ട്, എന്റെ ഒരു ഹിന്ദി ചിത്രം വന്നാലേ അവർക്ക് ആസ്വദിക്കാൻ പറ്റൂ. മിക്കവാറും അത് നടക്കാറായെന്നാണ് എനിക്ക് തോന്നുന്നത്. നമുക്ക് അതിന്റെ ഒരു വൈബ് കിട്ടുമല്ലോ..പക്ഷേ, എപ്പോ എങ്ങനെയാണെന്ന് എന്നൊന്നും അറിയില്ല'- ഉണ്ണി പറഞ്ഞു.

unni-