ഷെയ്ൻ നിഗം വിവാദത്തിൽ ഇനി ഒരു ചർച്ചയ്ക്കും തയ്യാറല്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് രഞ്ജിത്ത്. നിരവധി ശ്രമങ്ങൾ നടത്തിയെന്നും,നിർമ്മാതാക്കളെ മനോരോഗികളെന്ന് വിളിച്ചയാളുമായി ഇനി ചർച്ച നടത്താനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിലെത്തിയ ഷെയ്ൻ നിഗം മാദ്ധ്യമങ്ങളോട് നിർമാതാക്കൾക്ക് മനോവിഷമമല്ല, മനോരോഗമാണെന്ന് പറഞ്ഞിരുന്നു. ഇതാണ് നിർമ്മാതാക്കളെ പ്രകോപിപ്പിച്ചത്.
ഷെയിനിന്റെ 'മനോരോഗി' പരാമർശത്തിന് തൊട്ടുപിന്നാലെ സിനിമകളിൽ സഹകരിപ്പിക്കുന്നത് സംബന്ധിച്ച വിഷയത്തിൽ നിർമ്മാതാക്കളുമായുള്ള ചർച്ചയിൽ നിന്ന് താരസംഘടനയായ അമ്മയും സംവിധായകരുടെ സംഘടനയായ ഫെഫ്കയും പിൻമാറിയിരുന്നു.
കഴിഞ്ഞ ദിവസം ഷെയ്ൻ മന്ത്രി എം.കെ ബാലനെക്കണ്ട് പരാതി പറഞ്ഞിരുന്നു. സംഘടനകൾ തമ്മിൽ ഒത്തുതീർപ്പുണ്ടാക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇത്തരത്തിൽ സർക്കാരിനെകൂടി ഉൾപ്പെടുത്തി തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിച്ചതും പിൻമാറ്റത്തിനു കാരണമായി.
രാജ്യാന്തര ചലച്ചിത്രമേളയിലെ ഷെയിന്റെ പരാമർശത്തിന്റെ വീഡിയോ