നികേഷിനും സോനുവിനും പിന്നാലെ കേരളത്തിൽ മറ്റൊരു ഗേ വിവാഹം കൂടി. നിവേദ്, റഹീം എന്നിവരാണ് തങ്ങൾ ഉടൻ വിവാഹിതരാകുന്നുവെന്ന പ്രഖ്യാപനവുമായി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നത്. നിവേദ് ഫേസ്ബുക്കിൽ പങ്കുവച്ച പ്രീ വെഡിംഗ് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഒരു സ്വകാര്യ സ്ഥാപനത്തിൽ ക്ലയിന്റ് കോർഡിനേറ്ററായി ജോലി ചെയ്യുകയാണ് നിവേദ്. താനൊരു ഗേ ആയതിനാൽ കുടുംബത്തിൽ നിന്നുപോലും ഒറ്റപ്പെടലുണ്ടായ അനുഭവങ്ങൾ യുവാവ് ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ഇവർക്ക് ആശംസകളുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.