spider

മെക്സിക്കൻ: മനുഷ്യ ജീവന് ഭീഷണിയാകുന്ന പുതിയ ഇനം ചിലന്തിയെ കണ്ടെത്തി. ലൊക്‌സോസിലീസ് ടെനോച്ടിലാന്‍ എന്നാണ് ഇതിന്റെ പേര്. മെക്‌സിക്കോയിലെ ശാസ്ത്രജ്ഞര്രാണ് പുതിയ ഇനം ചിലന്തിയെ കണ്ടെത്തിയത്. സാധാരണ ചിലന്തികൾ വലിയ ഭീഷണിയൊന്നും വരുത്താറില്ല. ചിലയിനം കടിച്ചാൽ ചെറിയ ചൊറിച്ചിലോ അസ്വസ്ഥതകളോ ഉണ്ടാകുമെന്നല്ലാതെ ജീവന് വലിയ ഭീഷണിയാകാറില്ല.

എന്നാൽ മെക്സിക്കോയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയ ചിലന്തിയുടെ ഒറ്റക്കടിയിൽ മനുഷ്യ ചർമം അഴുകിപ്പോകും. മനുഷ്യന്റെ കോശങ്ങള്‍ മുഴുവന്‍ നശിപ്പിക്കാന്‍ ഈ ചിലന്തിയുടെ വിഷത്തിന് സാധിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

മാസങ്ങൾ എടുത്താലെ കടിയേൽക്കുന്ന വ്യക്തി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികയുള്ളു. എന്നാൽ കടിച്ച പാട് ഒരിക്കലും മായില്ല. ജീവ ശാസ്ത്രജ്ഞനായ അലിഹാന്ദ്രോ വാല്‍ഡെസ് മൊന്‍ണ്ട്രാഗണിൻറെ നേതൃത്വത്തിലാണ് പുതിയ ഇനം ചിലന്തിയെ കണ്ടെത്തിയത്. റികസ് സ്‌പൈഡര്‍, ബ്ലാക്ക് വിഡോ സ്‌പൈഡര്‍, ഹോബൊ സ്‌പൈഡര്‍ എന്നീ ഇനത്തിൽപ്പെട്ട ചിലന്തികള്‍ മനുഷ്യര്‍ക്ക് ഭീഷണിയാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.