പത്തനംതിട്ട: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കേരളകൗമുദി പത്തനംതിട്ട യൂണിറ്റിലെ പരസ്യവിഭാഗം എക്സിക്യൂട്ടീവ് അനന്ദു ബാബു (24) മരിച്ചു. ശനിയാഴ്ച വൈകിട്ട് നാലരയോടെ പത്തനംതിട്ട റിംഗ് റോഡിൽ നിയന്ത്രണംവിട്ട ബൈക്കിൽ നിന്ന് വീണാണ് പരിക്കേറ്റത്. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. കൊടുമൺ വൈകുണ്ഠപുരം അനന്ദുഭവനിൽ (ഒാതറ വടക്കേതിൽ) ചന്ദ്രബാബുവിന്റെയും സുദർശനയുടെയും ഏകമകനാണ്. ഇടത്തിട്ടയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ പതിനൊന്ന് മണിയോടെ വീട്ടിലെത്തിക്കും.