modi

ന്യൂഡൽഹി: 2019ൽ ഇന്ത്യയിൽ ടിറ്റ്വറിൽ ഏറ്റവും അധികം റീട്വീറ്റ് ചെയ്യപ്പെടുകയും ലൈക്ക് ലഭിക്കുകയും ചെയ്ത ട്വീറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത്. ട്വിറ്ററാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തെ തുടർന്ന് മോദി കുറിച്ച സബ്കാ സാഥ്+ സബ്കാ വികാസ്+ സബ്കാ വിശ്വാസ്= വിജയി ഭാരത്', നാം ഒരുമിച്ച് വളരുന്നു, ഒരുമിച്ച് പുരോഗതി നേടുന്നു, ശക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇന്ത്യയെ നാം ഒരുമിച്ച് നിർമ്മിക്കും. ഇന്ത്യ ഒരിക്കൽക്കൂടി വിജയിച്ചിരിക്കുന്നു', എന്നാണ് വിജയി ഭാരത് എന്ന ഹാഷ് ടാഗോടെ മോദി കുറിച്ചിരിക്കുന്നത്. 2019 മേയ് 23ന് ആണ് മോദി ഈ ട്വീറ്റ് ചെയ്തത്. 'ഗോൾഡൻ ട്വീറ്റ് ' എന്നാണ് മോദിയുടെ ഈ ട്വീറ്റിനെ ട്വിറ്റർ വീശേഷിപ്പിക്കുന്നത്. 421,000 പരാണ് ഈ ട്വീറ്റിന് ലൈക്ക് ചെയ്തിരിക്കുന്നത്. 117,700 തവണ ഇത് റീട്വീറ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്. 2019ൽ ഏറ്റവുമധികം തവണ ട്വീറ്റ് ചെയ്യപ്പെട്ടത് #loksabhaelections2019 എന്ന ഹാഷ് ടാഗ് ആണ്. വിരാട് കോലി എം.എസ്. ധോണിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് നടത്തിയ ട്വീറ്റ് ആണ് സ്‌പോർട്‌സുമായി ബന്ധപ്പെട്ട് ഏറ്റവുമധികം റീട്വീറ്റ് ചെയ്യപ്പെട്ടത്. ഇരുവരും ഒരുമിച്ചുള്ള ചിത്രത്തോടൊപ്പമാണ് 'മഹി ഭായ്' എന്ന് അഭിസംബോധന ചെയ്തുകൊണ്ട് കൊഹ്‌ലി ട്വീറ്റ് ചെയ്തത്.