പരീക്ഷാഫീസ്
ഏപ്രിൽ 2020 സെഷൻ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് - ത്രീമെയിൻ സിസ്റ്റം ഡിഗ്രിയുടെ ഒന്നും രണ്ടും മൂന്നും വർഷ സപ്ലിമെന്ററി പരീക്ഷയ്ക്ക് ഓൺലൈനായും ഓഫ്ലൈനായും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്ട്രേഷൻ 12 ന് ആരംഭിക്കും. പിഴ കൂടാതെ 19 വരെയും 125 രൂപ പിഴയോടെ 24 വരെയും 400 രൂപ പിഴയോടെ 28 വരെയും രജിസ്റ്റർ ചെയ്യാം.
പരീക്ഷ മാറ്റി
11 ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.കോം (സി.ബി.സി.എസ്.എസ്) ഡിഗ്രി പരീക്ഷകളും അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എ/ബി.എസ്.സി/ബി.കോം/ബി.ബി.എ/ബി.സി.എ/ബി.എസ്.ഡബ്ല്യൂ/ബി.വോക്/ബി.എം.എസ് ഡിഗ്രി പരീക്ഷകളും മാറ്റിവച്ചു.
പരീക്ഷാഫലം
നവംബർ 2018 സെഷൻ സി.ബി.സി.എസ് ബി.കോം മൂന്ന്, നാല് സെമസ്റ്റർ (2010 & 2011 അഡ്മിഷൻ - മേഴ്സിചാൻസ്, 2012 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി 12 വരെ അപേക്ഷിക്കാം. ഇതിന് വെബ്സൈറ്റിൽ നിന്ന് ലഭ്യമാകുന്ന കരട് മാർക്ക്ലിസ്റ്റ് ഉപയോഗിക്കാം.