കൊല്ലം: ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധവും താക്കീതുമായി ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ കൊല്ലത്ത് സംഘടിപ്പിച്ച പൗരത്വ സംരക്ഷണ റാലിയിൽ ആയിരങ്ങൾ അണിചേർന്നു. ആശ്രാമം മൈതാനത്ത് നിന്നാരംഭിച്ച റാലി കൊല്ലം നഗരം അടുത്ത കാലത്തൊന്നും സാക്ഷ്യം വഹിക്കാത്ത അഭൂതപൂർവ്വമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ദക്ഷിണകേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർ ഭരണകൂട ഭീകരതയ്‌ക്കെതിരെ ശക്തമായ മുദ്റാവാക്യങ്ങളുയർത്തി.
സയ്യിദ് മുത്തുക്കോയ തങ്ങൾ, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, പാങ്ങോട് എ.ഖമറുദ്ദീൻ മൗലവി, എം.എം.ബാവ മൗലവി, എ.കെ.ഉമർ മൗലവി, കെ.പി.മുഹമ്മദ്, എ.എം.ഇർഷാദ് മൗലവി, കടയ്ക്കൽ ജുനൈദ്, എം.മുഹിയുദ്ദീൻ മൗലവി, സി.എ.മൂസാ മൗലവി, എൻ.കെ.അബ്ദുൽ മജീദ് മൗലവി, മാണിക്കൽ നിസാറുദ്ദീൻ മൗലവി തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.