കൊച്ചി: പ്രളയബാധിതരുടെ പുനരധിവാസത്തിനായി ജോയ് ആലുക്കാസ് ഫൗണ്ടേഷൻ നിർമ്മിച്ച് നൽകുന്ന 'സന്തോഷ വീടു"കളിൽ താമസമാക്കിയ കുടുംബങ്ങളുടെ സംഗമം 14ന് തൃശൂർ ബിഷപ്പ് പാലസ് റോഡിലെ ഡി.ബി.സി.എൽ.സി ഹാളിൽ നടക്കും. 250 വീടുകളാണ് ഫൗണ്ടേഷൻ നിർമ്മിക്കുന്നത്. ഇതിൽ പണിതീർന്ന തൃശൂർ, എറണാകുളം, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലെ വീടുകളിൽ താമസിക്കുന്ന 60 കുടുംബങ്ങളുടെ സ്‌നേഹസംഗമമാണ് ചേരുന്നത്. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ.