നിരവധി പുരസ്‌കാരങ്ങൾ നേടിയ ക്യാപ്റ്റനുശേഷം സംവിധായകൻ പ്രജേഷ് സെൻ ജയസൂര്യയെ നായകനാക്കി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം "വെള്ളം ദ എസൻഷ്യൽ ഡ്രിങ്കിന്റെ" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മലയാളത്തിലെ യുവതാരങ്ങളായ കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, സംയുക്ത മേനോൻ, ജയസൂര്യ എന്നിവരുടെഫേസ്ബുക്ക് പേജുകളിലൂടെയാണ് റിലീസ് ചെയ്തത്. ആദ്യ പോസ്റ്ററിൽ ജയസൂര്യ ഒരു സാധാരണ തൊഴിലാളിയായാണ് കാണുന്നത്. ആദ്യ പോസ്റ്റർ തന്നെ ചിത്രത്തിന് ഏറെ പ്രതീക്ഷയാണ് നൽകുകയാണ്. നിരവധി ചിത്രത്തിലൂടെ പ്രേഷകരുടെ ഇഷ്ട്ടനായികയായി മാറിയ സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ജയസൂര്യയും സംയുക്തയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'വെള്ളം : ദ എസൻഷ്യൽ ഡ്രിങ്ക്'.
സിദ്ദിഖ്, ബൈജു, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, ബാബു അന്നൂർ, നിർമ്മൽ പാലാഴി, ശ്രീലക്ഷ്മി, സ്നേഹ പാലേരി, പ്രിയങ്ക, ജോണി ആൻറണി, ജിൻസ് ഭാസ്കർ, സിനിൽ സൈനുദ്ദീൻ തുടങ്ങിയവരും മുപ്പതോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ഫ്രണ്ട്ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ മനു പി. നായരും ജോൺ കുടിയാൻമലയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കോ-പ്രൊഡ്യൂസർ ബിജു തോരണത്തേൽ, ജോസ്കുട്ടി ജോസ് മഠത്തിൽ എന്നിവരാണ്. റോബി വർഗീസ് രാജ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ബിജിത്ത് ബാല. ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. സെൻട്രൽ ആണ് പിക്ച്ചേഴ്സ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.