കോഴിക്കോട്: സ്കൂളിൽ വച്ച് കണ്ണിന് ഗുരുതര പരിക്കേറ്റ എൽ.കെ.ജി വിദ്യാർത്ഥിയെ അദ്ധ്യാപകർ ആശുപത്രിയിൽ എത്തിച്ചില്ലെന്ന് പരാതി. കണ്ണിൽ പേനകൊണ്ട് കുത്തേറ്റ എ.കെ.ടി.എം എൽ.പി സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥി തൻവീറിനെ, മണിക്കൂറുകൾക്ക് ശേഷം അമ്മയെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.സഹപാഠിയുടെ പേനകൊണ്ടാണ് തൻവീറിന് പരിക്കേറ്റത്. സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് അദ്ധ്യാപകർ മാതാപിതാക്കാളെ വിവരം അറിയിക്കുന്നത്. മൂന്നുമണിയോടെ അമ്മ എത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ കൃഷ്ണമണിക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. പരുക്ക് ഗുരുതരമാണ്. ഒരു ശസ്ത്രക്രിയ കഴിഞ്ഞു. കാഴ്ച തിരിച്ച് കിട്ടുമോയെന്ന് ഉറപ്പ് പറയാനാകില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
കുട്ടിക്ക് പരുക്കേറ്റ വിവരം അദ്ധ്യാപകർ അറിയിച്ചില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. ഉടനെ അറിയിച്ചിരുന്നെങ്കിൽ ചികിത്സ ലഭ്യമാക്കാമായിരുന്നു.
എന്നാ? അപകട വിവരം ക്ളാസ് ടീച്ചർ അറിയിച്ചില്ലെന്നാണ് ഹെഡ്മാസ്റ്റർ പറയുന്നത്. ബാലാവകാശ കമ്മീഷൻ കേസെടുത്തു.