ഐ.എഫ്..എഫ് .കെ പ്രധാന വേദിയായ ടാഗോർ തീയറ്ററിൽ കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയാണ് ടാഗോർ തീയറ്ററിൽ നടന്ന ഐ.എഫ്.എഫ്.കെ ഡെലിഗേറ്റ്സിന്റെ പ്രതിഷേധത്തെ നയിച്ചത്. യുവജന പ്രസ്ഥാനത്തിന്റെ ഒരു മുൻകാല നേതാവെന്ന നിലയിലാണ് ജനാധിപത്യ, മതേതര മൂല്യങ്ങളെ ഇല്ലാതാക്കിക്കൊണ്ടുള്ള ഈ ബില്ലിന്റെ അവതരണത്തിനെതിരെ പ്രതിഷേധിക്കുന്ന ഡെലിഗേറ്റ്സിന്റെ സമരപരിപാടിയിൽ താൻ സംബന്ധിക്കുന്നതെന്ന് എം.എ ബേബി കേരളകൗമുദിയോട് പറഞ്ഞു.