തനിക്ക് ഒരിക്കലും ഒഴിഞ്ഞുമാറാൻ പറ്റാത്ത ഒരു വേദിയാണ് ചലച്ചിത്രോത്സവത്തിന്റേതെന്ന് നടൻ ഹരി കേരളകൗമുദിയോട്. അതോടൊപ്പം താൻ ഇതുവരെ ഉണ്ടായിട്ടുള്ള 24 ചലച്ചിത്രോത്സവങ്ങളിലും പങ്കെടുത്തിട്ടുണ്ടെന്നും ആ മഹാഭാഗ്യം തനിക്ക് കൈവന്നുവെന്നും ഹരി വെളിപ്പെടുത്തി. ഇക്കാരണം കൊണ്ടുതന്നെ ചലച്ചിത്രോത്സവത്തിന്റെ ഓരോ ചലനങ്ങളും ഓരോ മാറ്റങ്ങളും താൻ വീക്ഷിക്കുന്നുണ്ടെന്നും ഹരി പറഞ്ഞു.