പൊലീസ് സബ് ഇൻസ്പെക്ടർ, ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ, അസി. ഡെന്റൽ സർജൻ ഉൾപ്പെടെ 73 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാൻ പി.എസ്.സി. യോഗം അനുമതിനൽകി. ഡിസംബർ മൂന്നാംവാരത്തിലെ ഗസറ്റിലായിരിക്കും ഇത് പ്രസിദ്ധീകരിക്കുക.ഓൺലൈനിലൂടെ അപേക്ഷിക്കാം. വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന മറ്റു പ്രധാന തസ്തികകൾ.ചീഫ് (ഇവാല്വേഷൻ ഡിവിഷൻ) അഗ്രിക്കൾച്ചറൽ ലക്ചറർ ഡയറ്റീഷ്യൻ അഗ്രിക്കൾച്ചറൽ ഓഫീസർ ബൈൻഡർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്-2 പാർട്ടൈം ഹൈസ്കൂൾ ടീച്ചർ(ഹിന്ദി) ഫിറ്റർ ബോട്ട് ലാസ്കർ സ്പെഷ്യൽ റിക്രൂട്ട്മെന്റ്, എൻ.സി.എ. റിക്രൂട്ട്മെന്റ് വിജ്ഞാപനങ്ങളുമുണ്ട്.
നോർത്ത് ഈസ്റ്റേൺ റെയിൽവേ
നോർത്ത് ഈസ്റ്റേൺ റെയിൽവേയിൽ അപ്രന്റിസ്ഷിപ് ട്രെയിനിംഗ് റെയിൽവേ റിക്രൂട്ട്മെന്റ് സെൽ അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 1104 ഒഴിവുകളുണ്ട്. ഐടിക്കാർക്ക് അവസരം. ഗോരഖ്പുർ, ഇസ്ത്പുർ, ലക്നൗ, ഗോണ്ട എന്നിവിടങ്ങളിലെ ഒമ്പതു യൂണിറ്റുകളിലാണ് ഒഴിവ്. ഒരു വർഷമാണ് ട്രെയിനിംഗ്.ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ, കാർപ്പെന്റർ, പെയിന്റർ, മെഷിനിസ്റ്റ്, ടർണർ, മെക്കാനിക്ക് ഡീസൽ, ട്രിമ്മർ എന്നീ ട്രേഡുകളിലാണ് അവസരം.യോഗ്യത: അമ്പതു ശതമാനം മാർക്കോടെ പത്താംക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐയും.പ്രായം: 25.12.2019 ന് 15 വയസ് പൂർത്തിയാക്കിയ, 24 വയസ് കവിയാത്തവരായിരിക്കണം അപേക്ഷകർ. ഉയർന്ന പ്രായപരിധിയിൽ എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷത്തെ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്ക് പത്തുവർഷത്തെ ഇളവ് ലഭിക്കും.ഫീസ്: വനിതകൾക്കും എസ്സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടൻമാർക്കും ഫീസ് ഇല്ല. മറ്റുള്ളവർക്ക് 100 രൂപ. ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.അപേക്ഷ:
www.ner.indianrailways.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചു മനസിലാക്കിയശേഷം ഇതേ വെബ്സൈറ്റിലെ ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 25.
കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷനിൽ
കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷനിൽ ഇ.ആർ.പി അധിഷ്ഠിത സമ്പൂർണകമ്പ്യൂട്ടർവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇ.ഡി.പി. വിഭാഗത്തിന്റെ മാനേജർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആവശ്യമായ യോഗ്യത, തൊഴിൽപരിചയം എന്നിവ സംബന്ധിച്ച വിവരം www.ksbc.kerala.gov.in ൽ ലഭിക്കും. കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികൾ മേലധികാരികൾ മുഖേന 23ന് മുൻപ് അപേക്ഷ സമർപ്പിക്കണം.
സഹകരണ സംഘങ്ങളിൽ നിരവധി ഒഴിവുകൾ
സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണ സംഘങ്ങളിലെയുംസഹകരണ ബാങ്കുകളിലെയും ഒഴിവുകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ആകെ 344 ഒഴിവുകളാണുളളത്. ജൂനിയർ ക്ലർക്ക്/കാഷ്യർ തസ്തികകളിലാണ് ഒഴിവുകൾ.സഹകരണ സർവീസ് പരീക്ഷാ ബോർഡ് നടത്തുന്ന എഴുത്തു പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് നൽകുന്ന ലിസ്റ്റിൽ നിന്ന് സംഘങ്ങൾ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് നിയമനം. ഉദ്യോഗാർഥികൾക്ക് ഒന്നിൽ കൂടുതൽ സംഘങ്ങളിലേക്കും തസ്തികകളിലേക്കും അപേക്ഷിക്കാം. ഒരു സംഘത്തിലെ തസ്തികയിലേക്ക് അപേക്ഷിക്കാൻ 150 രൂപയാണ് ഫീസ്. അധികമായി അപേക്ഷിക്കുന്ന ഓരോ സംഘത്തിലെ തസ്തികയ്ക്കും 50 രൂപ അധികമായി അടയ്ക്കണം.എസ്എസ്എൽസി അഥവാ തത്തുല്യ യോഗ്യതയും സബോർഡിനേറ്റ് പേഴ്സണൽ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ) അടിസ്ഥാന യോഗ്യതയാണ്. അപേക്ഷയുടെ മാതൃക സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ www.csebkerala.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഡിസംബർ 31 വൈകീട്ട് 5 മണിക്കു മുൻപായി അപേക്ഷകൾ സഹകരണ സർവീസ് പരീക്ഷാ ബോർഡിൽ ലഭിക്കണം.
കൊച്ചിൻ ഷിപ്പ്യാഡിൽ
കൊച്ചിൻ ഷിപ്പ്യാഡിനു കീഴിലുളള കൊൽക്കത്ത ഷിപ്പ് റിപ്പയർ യൂണിറ്റിൽ (സികെഎസ്ആർയു) അവസരം. നാലു ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂനിയർ കൊമേഴ്സ്യൽ അസിസ്റ്റന്റ് 1, ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (മെക്കാനിക്കൽ)2, സ്റ്റോർ കീപ്പർ1 എന്നിങ്ങനെയാണ് ഒഴിവുകൾ.
എല്ലാ തസ്തികയിലെയും ഉയർന്ന പ്രായപരിധി 35 വയസാണ്. എല്ലാ തസ്തികയിലേക്കും നാലു വർഷത്തെ പ്രവർത്തനപരിചയം ആവശ്യമാണ്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഡിസംബർ 30. വിശദ വിവരങ്ങൾക്ക്: www.cochinshipyard.com.
ഇന്ത്യൻ പാർലമെന്റിൽ
പാർലമെന്റ് മ്യൂസിയം സർവീസ് ഇൻ ലോക്സഭ സെക്രട്ടേറിയറ്റിൽ ക്യൂററ്റോറിയൽ അസിസ്റ്റന്റ്, കൺസർവേഷൻ അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികളിൽ ഒഴിവ്. പ്രായപരിധി : 27. അപേക്ഷിക്കണ്ട അവസാന തീയതി : ജനുവരി 13 . വെബ്സൈറ്റ്: parliamentofindia.nic.in.
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഐടി റിസോഴ്സ് പേഴ്സൺ തസ്തികയിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 328 ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. nielit.gov.in/delhi വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16.
സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷനിൽ
സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷനിൽ (കുടുംബശ്രീ) ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. കുടുംബശ്രീ ജില്ലാ മിഷനുകളിലെ അസിസ്റ്റന്റ് ജില്ലാ മിഷൻ കോഓർഡിനേറ്റർ തസ്തികയിലാണ് നിയമനം. യോഗ്യതയുള്ള ജീവനക്കാർ ചട്ടപ്രകാരം അവരുടെ മാതൃവകുപ്പിൽ നിന്നുള്ള എൻ.ഒ.സി സഹിതം അപേക്ഷിക്കണം. മലപ്പുറത്ത് രണ്ടും കൊല്ലം, കോട്ടയം, പാലക്കാട്, കോഴിക്കോട് വയനാട് ജില്ലകളിൽ ഓരോ ഒഴിവുമുണ്ട്. ശമ്പള സ്കെയിൽ 26500 - 56700 (പുതുക്കിയത്). യോഗ്യത: അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം, സംഘാടന പാടവം ഉണ്ടായിരിക്കണം. ദാരിദ്ര്യ നിർമ്മാർജ്ജന തൊഴിൽദാന പദ്ധതികൾ നടപ്പിലാക്കുന്ന പ്രവർത്തന മേഖലകളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. കൃഷി, ഗ്രാമവികസന/ സാമൂഹികക്ഷേമ/ പട്ടികജാതി പട്ടികവർഗ വികസന/ മത്സ്യബന്ധന വകുപ്പുകളിലെ ഓഫീസർമാർക്ക് മുൻഗണന. കംപ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം. സാമൂഹിക വിഷയങ്ങളിലെ ബിരുദാനന്തര ബിരുദം (എം.എസ്.ഡബ്ല്യു) എം.എ സോഷ്യോളജി തുടങ്ങിയവ) അഭികാമ്യം. എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. എക്സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ ബിൽഡിംഗ്, ചാലക്കുഴി ലെയിൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം 695011 എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 19, വൈകിട്ട് അഞ്ച് മണി. എഴുത്തുപരീക്ഷയും ഇന്റർവ്യൂവും ഡിസംബർ 20ന് രാവിലെ 10 മുതൽ. കൂടുതൽ വിവരങ്ങൾക്ക്: www.kudumbashree.org.
ഏഴിമല നാവിക അക്കാഡമിയിൽ
ഇന്ത്യൻ നാവികസേന ഏഴിമല നാവിക അക്കാഡമിയിൽ ജൂലായ് 2020ൽ ആരംഭിക്കുന്ന കോഴ്സിലേക്ക് കേഡറ്റ് എൻട്രിസ്കീമിൽ (പെർമനന്റ് കമ്മിഷൻ) അപേക്ഷക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാരാണ് അപേക്ഷിക്കേണ്ടത്. 37 ഒഴിവുണ്ട്. 2001 ജനുവരി രണ്ടിനും 2003 ജൂലായ് ഒന്നിനും ഇടയിൽ(ഇരുതിയതികളും ഉൾപ്പെടെ) ജനിച്ചവരാകണം അപേക്ഷകർ. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ 70 ശതമാനവും ഇംഗ്ലീഷിൽ 50 ശതമാനവും(പത്താം ക്ലാസ്സും പ്ലസ്ടുവിനും) മാർക്കോടെ പ്ലസ്ടു ജയിക്കണം. ജെഇഇ(മെയിൻ)‐2019 ബിഇ, ബിടെക് പരീക്ഷയെഴുതിയവർക്കും അപേക്ഷിക്കാം. www.joinindiannavy.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 19.
റെപ്കോ ബാങ്കിൽ
റെപ്കോ ബാങ്കിൽ പ്യൂൺ തസ്തികയിൽ ഒഴിവ്. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് & തെലുങ്കാന,എന്നിവിടങ്ങളിലേക്കാണ് നിയമനം. യോഗ്യത: പത്താംക്ളാസ്.
പ്രായം: 18 - 30. അപേക്ഷിക്കണ്ട അവസാന തീയതി : ഡിസംബർ 21 . വിശദവിവരങ്ങൾക്ക്:www.repcobank.com
നോയിഡ സെന്റർ ഫോർ ഡെവലപ്മെന്റ്
നോയിഡ സെന്റർ ഫോർ ഡെവലപ്മെന്റ് ഒഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ നിയമനം നടത്തും.
102 ഒഴിവുണ്ട്. വാക് ഇൻ ഇന്റർവ്യു ഡിസംബർ 19 ന് പ്രോജക്ട് മാനേജർ (ബിസിനസ് ഡവലപ്മെന്റ്/ഐടി സർവീസ്), പ്രോജക്ട് എൻജിനിയർ (ഡിബിഎ/സർവർ അഡ്മിൻ/ബാക് അപ് സ്റ്റോറേജ് അഡ്മിൻ), 20ന് പ്രോജക്ട് മാനേജർ (എംബഡഡ് സോഫ്റ്റ്വെയർ സിസ്റ്റംസ്), പ്രോജക്ട് എൻജിനിയർ(എംബഡഡ് സോഫ്റ്റ്വെയർ ഡെവലപ്പർ), 21ന് പ്രോജക്ട് മാനേജർ (സോഫ്റ്റ്വെയർ ഡിസൈൻ ആൻഡ് ഡവലപ്മെന്റ്), പ്രോജക്ട് എൻജിനിയർ(സോഫ്റ്റ്വേർ ആപ്ലിക്കേഷൻ ഡവലപ്പർ/ഇംപ്ലമെന്റേഷൻ), പ്രോജക്ട് എൻജിനിയർ (മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്പർ).
രാവിലെ ഒമ്പത് മുതൽ 12 വരെയാണ് ഇന്റർവ്യു. സ്ഥലം: Centre for Development of Advanced Computing, Academic Block, B30, Institutional Area, Sector62, Noida201307. ബിഇ, ബിടെക്/ എംസിഎ, എംടെക്/പിഎച്ച്ഡി യോഗ്യതയുള്ളവർക്ക് വിവിധ തസ്തികകളിൽ അപേക്ഷിക്കാം.
വിശദവിവരം www.cdac.in.