സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്റ്റൽ അസിസ്റ്റന്റ്, ലോവർ ഡിവിഷൻ ക്ലാർക്ക്, , ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഉൾപ്പെടെയുള്ള തസ്തികകളിലാണ് ഒഴിവുകൾ.ലോവർ ഡിവിഷൻ ക്ലാർക്ക്/ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് 19,900-63,200 രൂപപോസ്റ്റൽ അസിസ്റ്റന്റ്/ സോർട്ടിങ് അസിസ്റ്റന്റ് 25,500-81,100 രൂപഡാറ്റാ എൻട്രി ഓപ്പറേറ്റർ (ഡി.ഇ.ഒ) 25,500-81,100 രൂപഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഗ്രേഡ് 'എ' 25,500-81,100 രൂപയോഗ്യത: പ്ലസ്ടു വിജയം. സി.എ.ജി ഓഫീസിലേക്കുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാൻ സയൻസ് സ്ട്രീമിൽ പ്ലസ്ടു പാസാകണം.പ്രായം: 2020 ജനുവരി ഒന്നിന് 18നും 27നും മധ്യേ. സംവരണ വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കും.അപേക്ഷ: സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായssc.nic.in വഴി ജനുവരി 10 വരെ അപേക്ഷ സമർപ്പിക്കാം.അപേക്ഷാ ഫീസ്: 100 രൂപ. വനിതകൾക്കും എസ്.സി., എസ്.ടി., പി.ഡബ്ല്യൂ.ഡി., എക്സ്-സർവീസ് വിഭാഗങ്ങളിൽ പെടുന്നവർക്കും ഫീസില്ല. ഓൺലൈനായി ജനുവരി 12 വരെയും എസ്.ബി.ഐ ബ്രാഞ്ചുകളിൽ ജനുവരി 14 വരെയും ഫീസ് അടയ്ക്കാം. എസ്.ബി.ഐ ബ്രാഞ്ചുകളിൽ ഫീസ് അടയ്ക്കുന്നവർ ജനുവരി 12നുള്ളിൽ ചലാൻ ജനറേറ്റ് ചെയ്യണം..ആദ്യഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2020 മാർച്ച് 16 മുതൽ 27 വരെ നടക്കും. ജൂൺ 28നാണ് വിവരണാത്മക പരീക്ഷ. വിശദമായ സിലബസ് നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ: എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം.കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: ssc.nic.in
സി.ബി.എസ്.ഇ
സെൻട്രൽ ബോർഡ് ഒഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ) അസിസ്റ്റന്റ്, അക്കൗണ്ടന്റ്,സ്റ്റെനോഗ്രാഫർ, ഇൻഫർമേഷൻ ടെക്നോളജി അനലിസ്റ്റ്, ട്രാൻസ്ലേറ്റർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റ് സെക്രട്ടറി: 14, അസിസ്റ്റന്റ് സെക്രട്ടറി (ഐടി): ഏഴ്, അനലിസ്റ്റ് (ഐടി): 14,ജൂണിയർ ഹിന്ദി ട്രാൻസ്ലേറ്റർ: എട്ട്,സീനിയർ അസിസ്റ്റന്റ്: 60,സ്റ്റെനോഗ്രാഫർ: 25,അക്കൗണ്ടന്റ്: ആറ്,ജൂനിയർ അസിസ്റ്റന്റ്: 204,ജൂനിയർ അക്കൗണ്ടന്റ്: 19,തസ്തികകളിലാണ് അവസരം.അപേക്ഷാ ഫീസ്: ഗ്രൂപ്പ് എ തസ്തികകൾക്ക് 1,500 രൂപയും ബാങ്ക് ചാർജും. ഗ്രൂപ്പ് ബി, സി തസ്തികകൾക്ക് 800 രൂപയും ബാങ്ക് ചാർജും. നെറ്റ് ബാങ്കിംഗ്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, വാലറ്റ് എന്നിവ ഉപയോഗിച്ച് ഫീസ് അടയ്ക്കാം. അപേക്ഷിക്കണ്ട വിധം: www.cbse .nic.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 16.
ഐ.ഡി.ബി.ഐ ബാങ്കിൽ
ഐ.ഡി.ബി.ഐ ബാങ്കിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർമാരുടെ 61 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജർ(ഗ്രേഡ് ബി) 54, എജിഎം ഗ്രേഡ് സി 5, ഡിജിഎം ഗ്രേഡ് ഡി 2 എന്നിങ്ങനെയാണ് അവസരം. യോഗ്യത: അഗ്രികൾച്ചറൽ ഓഫീസർ(ഗ്രേഡ് ബി) ഐസിഎആർ അംഗീകൃത സർവകലാശാലയിൽനിന്ന് അഗ്രികൾച്ചർ/ഹോർടികൾച്ചർ/വെറ്ററിനറി സയൻസ്/ ഫിഷറീസ്/ ഡെയ്റി ടെക്നോളജി ആൻഡ് ആനിമൽ ഹസ്ബൻഡറിയിൽ 60 ശതമാനം മാർക്കോടെ ബിരുദം. ബിരുദാനന്തര ബിരുദക്കാർക്ക് മുൻഗണന. നാല് വർഷത്തെ പ്രവൃത്തിപരിചയം. ഫ്രോഡ് റിസ്ക് മാനേജ്മെന്റ് യോഗ്യത 60 ശതമാനം മാർക്കോടെ കൊമേഴ്സ് ബിരുദം. സിഎ/എംബിഎ/സിഎഫ്എ തുടങ്ങിയ യോഗ്യതയുള്ളവർക്ക് മുൻഗണന. ഫാക്കൽറ്റി യോഗ്യത ബിഹേവിയർ സയൻസ്(ഓർഗനൈസേഷണൽ ബിഹേവിയർ ആൻഡ് ഹ്യുമൺ റിസോഴ്സ് മാനേജ്മെന്റ്) യോഗ്യത: സൈക്കോളജിയിലോ ബന്ധപ്പെട്ട ബിഹേവിയർ സയൻസിലോ ബിരുദാനന്തരബിരുദം/എംബിഎ(എച്ച്ആർഎം). പിഎച്ച്ഡി/ഫെലോ പ്രോഗ്രാം നേടിയർക്ക് മുൻഗണന. 10വർഷത്തെ പ്രവൃത്തിപരിചയം. ട്രാൻസാക്ഷൻ മോണിറ്ററിങ് ടീം യോഗ്യത സിഎ/എംബിഎ/ബിരുദം. www.idbibank.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 12.
ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്
aഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക്സ് കോർപറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ് (ഇസിഐഎൽ) ഗ്രാഡ്വേറ്റ് എൻജിനിയർ ട്രെയിനി (ജിഇടി) തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹൈദരാബാദിലോ സോണൽ ഓഫീസുകളിലോ ആയിരിക്കും അവസരം.ഗ്രാഡ്വേറ്റ് എൻജിനിയർ ട്രെയിനി (ജിഇടി): 64.ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് 30, മെക്കാനിക്കൽ എൻജിനിയറിംഗ്24, കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗ് 10.പ്രായം: 30/11/2019 അടിസ്ഥാനമാക്കി 25 വയസ്.യോഗ്യത: 65 ശതമാനം മാർക്കോടെ എൻജിനിയറിംഗ് ബിരുദം. എസ്സി/എസ്ടി വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതി.പരിശീലനകാലത്ത് പ്രതിമാസം 48,160 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.അപേക്ഷാ ഫീസ്: 500 രൂപ. എസ്സി, എസ്ടി, വികലാംഗർ എന്നീ വിഭാഗക്കാർക്ക് ഫീസ് ഇല്ല.അപേക്ഷിക്കേണ്ട വിധം:www.careers.ecil.co.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി നാല്.
തമിഴ്നാട് വനം വകുപ്പിൽ ഫോറസ്റ്റ് ഗാർഡ്
തമിഴ്നാട് വനം വകുപ്പിൽ ഫോറസ്റ്റ് ഗാർഡ് 227, ഫോറസ്റ്റ് ഗാർഡ് വിത്ത് ഡ്രൈവിംങ് ലൈസൻസ് 93 ഒഴിവുകളിലേക്ക് തമിഴ്നാട് ഫോറസ്റ്റ് യൂണിഫോംഡ് സർവീസസ് റിക്രൂട്ട്മെന്റ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. 2020 ജനുവരി മൂന്നാമത്തെ ആഴ്ചമുതൽ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. മാർച്ചിലായിരിക്കും പരീക്ഷ. രണ്ട് മണിക്കൂർ സമയത്തേക്ക് 150 മാർക്കിന്റെ ചോദ്യങ്ങളാണുണ്ടവുക. പൊതുവിജ്ഞാനമായിരിക്കും വിലയിരുത്തുക. ചോദ്യങ്ങൾ തമിഴിലും ഇംഗ്ലീഷിലുമായിരിക്കും. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി, സുവോളജി അല്ലെങ്കിൽ ബോട്ടണി വിഷയമായി പഠിച്ച് പ്ലസ്ടു ജയിക്കണം.ഡ്രൈവിംങ് അറിയേണ്ട തസ്തികയിൽ അംഗീകൃത ഡ്രൈവിംങ് ലൈസൻസ് വേണം. ഉയരം 163 സെ.മീ, നെഞ്ചളവ് 79 സെ.മീ (പുരുഷ), 150 സെ.മീ (സ്ത്രീ, ഭിന്നലിംഗം), നെഞ്ചളവ് 74 സെ.മീ. അഞ്ച് സെ.മീ വികസിപ്പിക്കാനാകണം. വിശദവിവരം : www.forests.tn.gov.in.
ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്
ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് 305 അപ്രന്റീസ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഡിസംബർ 19 വരെ അപേക്ഷിക്കാം. യോഗ്യത: പത്താംക്ളാസ്/പ്ളസ് ടു/ഐടിഐ. പ്രായം: 18-27.ഓൺലൈനായി അപേക്ഷിക്കാൻ careers.bhelhwr.co.in എന്ന വെബ്സൈറ്റ് കാണുക.
എൽ.ഐ.സി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിൽ
എൽഐസി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (ലീഗൽ) 35 ഒഴിവുണ്ട്. കേരളത്തിൽ ഒരൊഴിവാണുള്ളത്. യോഗ്യത: കുറഞ്ഞത് 55 ശതമാനം മാർക്കോടെ നിയമബിരുദം. പ്രായം 23‐30. രണ്ട് മണിക്കൂർ സമയത്തെ 200 മാർക്കിന്റെ ഒബ്ജക്ടീവ്(മൾട്ടിപ്പിൾ ചോയ്സ്) മാതൃകയിലുള്ള ഓൺലൈൻ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ കൊച്ചിയാണ് പരീക്ഷാകേന്ദ്രം.www.lichousing.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16.
സ്റ്റീൽ അതോറിറ്റി ഒഫ് ഇന്ത്യയിൽ
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ (സെയിൽ) മാനേജ്മെന്റ് ട്രെയിനിയാകാൻ(ടെക്നിക്കൽ) അവസരം. മെക്കാനിക്കൽ 156, മെറ്റലർജിക്കൽ 67, ഇലക്ട്രിക്കൽ 91, കെമിക്കൽ 30, ഇൻസ്ട്രുമെന്റേഷൻ 36, മൈനിങ് 19 എന്നിങ്ങനെ ആകെ 399 ഒഴിവുണ്ട്. ഗേറ്റ് 2019 സ്കോർ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. 65 ശതമാനം മാർക്കോടെയുള്ള എൻജിനിയറിങ് ബിരുദമാണ് യോഗ്യത: പ്രായപരിധി: 28. 2019 മെയ് മാസത്തിലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ട.www.sail.co.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 15.
സ്റ്റീൽ അതോറിറ്റി ഒഫ് ഇന്ത്യയിൽ
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ (സെയിൽ) മാനേജ്മെന്റ് ട്രെയിനിയാകാൻ(ടെക്നിക്കൽ) അവസരം. മെക്കാനിക്കൽ 156, മെറ്റലർജിക്കൽ 67, ഇലക്ട്രിക്കൽ 91, കെമിക്കൽ 30, ഇൻസ്ട്രുമെന്റേഷൻ 36, മൈനിങ് 19 എന്നിങ്ങനെ ആകെ 399 ഒഴിവുണ്ട്. ഗേറ്റ് 2019 സ്കോർ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. 65 ശതമാനം മാർക്കോടെയുള്ള എൻജിനിയറിങ് ബിരുദമാണ് യോഗ്യത: പ്രായപരിധി: 28. 2019 മെയ് മാസത്തിലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ട.www.sail.co.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 15.
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് പ്രൈവറ്ര് സെക്രട്ടറി തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.7 തസ്തികകളിൽ ഒഴിവുണ്ട്. ബിരുദധാരികൾക്ക് അപേക്ഷിക്കാം. ന്യൂഡൽഹിയിലാണ് നിയമനം. ഡിസംബർ 16 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: sfio.nic.in.
ഉത്തർപ്രദേശ് മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിൽ
ഉത്തർപ്രദേശ് മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിൽ എക്സിക്യൂട്ടീവ് തസ്തികയിൽ അസിസ്റ്റന്റ് മാനേജർ (സിവിൽ) 18, ഇലക്ട്രിക്കൽ 18, എസ്എൻഡ്ടി 8, അക്കൗണ്ട്സ് 6, എച്ച്ആർ 2, പബ്ലിക് റിലേഷൻസ് 2 എന്നിങ്ങനെയും നോൺ എക്സിക്യൂട്ടീവ് തസ്തികയിൽ ജൂനിയർ എൻജിനിയർ (സിവിൽ) 58, ഇലക്ട്രികൽ 40, എസ്ആൻഡ്ടി 17, പബ്ലിക് റിലേഷൻസ് അസിസ്റ്റന്റ് 4 എന്നിങ്ങനെയും ഒഴിവുണ്ട്. www.upmetrorail.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 23.