മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
സങ്കല്പത്തിനനുസരിച്ച് ഉയർച്ച, ഉപരിപഠനത്തിന് ചേരും. ബൃഹദ് പദ്ധതികൾ ഉപേക്ഷിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പുതിയ പദ്ധതികൾ രൂപകല്പന ചെയ്യും. അർപ്പണ മനോഭാവമുണ്ടാകും. അനുകൂല സാഹചര്യങ്ങൾ.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സന്മാർഗങ്ങളിൽ പ്രവർത്തിക്കും. സേവന സാമർത്ഥ്യം, സർവകാര്യ വിജയം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ആദരണീയ സ്ഥാനം ലഭിക്കും. അഹംഭാവം ഉപേക്ഷിക്കും. യാഥാർത്ഥ്യ ബോധമുണ്ടാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
സമന്വയ സമീപനമുണ്ടാകും. പ്രവർത്തന ക്ഷമത. പലവിധ ആവശ്യങ്ങൾ നിറവേറ്റും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പണം കടം കൊടുക്കരുത്. വിശ്വാസയോഗ്യമായ മേഖലകൾ. പ്രതീക്ഷകൾ സഫലമാകും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പ്രായോഗിക വിജ്ഞാനം ആർജ്ജിക്കും. പ്രവർത്തനക്ഷമത ഉണ്ടാകും. ജാമ്യം നിൽക്കരുത്.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ശുഭാപ്തി വിശ്വാസമുണ്ടാകും, പുതിയ ചുമതലകൾ ഏറ്റെടുക്കും. ഉദ്ദേശ്യലക്ഷ്യം കൈവരിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ബഹുമുഖ പ്രതിഭകളെ ആദരിക്കും. തൃപ്തിയനുസരിച്ച് പ്രവർത്തിക്കും. ആഗ്രഹസാഫല്യം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ആത്മനിർവൃതിയുണ്ടാകും. ജന്മനാട്ടിൽ വന്നുപോകും. നിരവധി കാര്യങ്ങൾ ചെയ്തുതീർക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ഭയ-ഭക്തി ബഹുമാനമുണ്ടാകും. കാര്യങ്ങൾ ലക്ഷ്യപ്രാപ്തി നേടും. ആശ്രയിച്ചു വരുന്നവർക്ക് അഭയം നൽകും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
സുദീർഘമായ ചർച്ചകൾ. പുതിയ പദ്ധതികൾ. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം.