rosie-review

ഐറിഷ് ചിത്രമായ റോസി ഭവനരഹിതരാകുന്ന ഒരു കുടുംബത്തിന്റെ കഥയാണ്. റോസി ഡേവിസും കുടുംബവും വാടകക്ക് താമസിക്കുന്നയിടം വിട്ടുടമസ്ഥൻ വിൽക്കുകയും തങ്ങൾക്ക് താങ്ങാനാകുന്ന ഒരു വീട് കണ്ടെത്താൻ റോസിയും കുടുംബവും അനുഭവിക്കുന്ന ദുരിതം വാക്കുകൾകതീതമാണ്. വീട് കണ്ടെത്താൻ ഏറെ പ്രയാസമുള്ള സ്ഥലമായ ഉത്തര ഡബ്ലിനിൽ ഒരു ചെറിയ കാറിൽ നാല് മക്കളെയും കൂട്ടി നാടു മുഴുവൻ അലയുകയാണവർ. പങ്കാളിയായ ജോൺ ഒരു റെസ്റ്റോറന്റിൽ അുടക്കള ജോലിക്കാരനാണ്. അതിനാൽ തന്നെ വീടിനായുള്ള തിരച്ചിലിൽ മിക്ക സമയത്തും റോസി ഒറ്റയ്ക്കാണ്.

rosie-review

ദിനചര്യകൾ ചെയ്യാൻ പോലും കഷ്ടപ്പെടുന്ന റോസി എന്നാൽ ആത്മാഭിമാനം വെടിയാൻ തയ്യാറല്ല. പ്രതീക്ഷ വീടാതെ മക്കളെയും കൊണ്ട് വീടിനായ അലയുകയാണവർ. താമസത്തിനായി വീടുകൾ കിട്ടുന്നിടത്തെല്ലാം വാടക അവർക്ക് താങ്ങാവുന്നതിലും അധികമാണ്.
തത്കാല ആശ്വാസത്തിനായി ഹോട്ടൽ മുറികളിലായി ആ കുടുംബത്തിന്റെ താമസം. ഒരോ രാത്രി പലയിടത്തായുള്ള നെട്ടോട്ടം റോസിക്കും കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. പല രീതിയിൽ സംഘർഷം അനുഭവിക്കുന്ന റോസിക്ക് കുട്ടികൾക്ക് തല ചായ്ക്കാനും സമാധാനം ആയിട്ട് ഭക്ഷണം കഴിക്കാനാകാത്തതുമാണ് കൂടുതൽ ദുഃഖിപ്പിക്കുന്നത്.

rosie-review

കാറിൽ തന്നെ താമസിക്കേണ്ടി വരുമോ എന്ന റോസിയുടെ ഭയം യാഥാർത്ഥ്യത്തോട് അടുക്കുമ്പോഴും തോൽക്കാൻ റോസിക്കാകില്ല. തന്റെ ദുരിതത്തെ കുറിച്ച് മറ്റൊരു വ്യക്തിയോട് പറയാൻ അവരുടെ ആത്മാഭിമാനം അനുവദിക്കുന്നുമില്ല. ഒടുവിൽ ഒന്ന് പല്ലു തേക്കാൻ പോലും കുടുംബത്തിലെ ഓരോത്തർ മാറി മാറി ഒരു റെസ്റ്റോറന്റിലെ ബാത്ത്റൂം ഉപയോഗിക്കുന്നത് അവരുടെ സ്ഥിതിയുടെ വ്യാപ്തി മനസിലാക്കി തരുന്നു. കാർ സീറ്റിലേക്ക് മയങ്ങേണ്ടുന്ന രാത്രിയിൽ ചെറിയൊരു തമാശ കാണിച്ച് ചിരിക്കുന്നതാണ് ആ കുടുംബത്തിന് ഏറെ നാൾക്കിടെ കിട്ടുന്ന ആകെ സന്തോഷം നൽകുന്ന നിമിഷം. റോസിയുടെയും ജോണിന്റെ നിസ്സഹായ അവസ്ഥ ചിത്രത്തിന്റെ ഒടുവിലും നിഴലിക്കുന്നുണ്ട്. എന്നാൽ റോസിയും കുടുംബവും തളരില്ല എന്ന ഉറപ്പ് ചിത്രം കാണുന്ന എല്ലാവർക്കും ഉണ്ടാകും എന്നതിൽ സംശയമില്ല.

പാഡി ബ്രത്ത്നാക് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ റോസിയായി വിസ്മയിപ്പിക്കുന്നത് ഐറിഷ് നടിയായ സാറാ ഗ്രീനാണ്. ചിത്രത്തിലെ കുട്ടികളെ പ്രകടനവും മികച്ചതാണ്. ഐഎഫ്എഫ്കെയിൽ വേൾഡ് സിനിമാ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്.