actor-dileep-

ശ്ശൊ ഈ ദിലീപേട്ടന്റെ തമാശ, കാവ്യയുടെ മുഖത്തെ ചിരിയിൽ നിന്നും വായിച്ചെടുക്കാനാവുന്ന വാക്കുകൾ തീർച്ചയായും ഇതായിരിക്കും, എന്നാൽ കാവ്യയെ പൊട്ടിച്ചിരിപ്പിച്ച ദിലീപിന്റെ വാക്കുകൾ എന്താവും എന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ തിരയുന്നത്. വിവാഹ സദ്യയ്ക്ക് ഇലയ്ക്ക് മുന്നിൽ ചോറുവരുന്നതും കാത്തിരിക്കുകയാണ് താരദമ്പദികൾ, ഇതിനിടയിലാണ് മലയാളികളുടെ ചിരിസാമ്രാട്ടായ ദിലീസ് സ്‌പെഷലായ എന്തോ തമാശ ഭാര്യയായ കാവ്യയുടെ ചെവിയിൽ രഹസ്യമായി പറഞ്ഞത്. ദിലീപിന്റെ തമാശ കേട്ട് നന്നായി ചിരിച്ച് ആസ്വദിക്കുന്ന കാവ്യയേയും വീഡിയോയിൽ കാണാം. ദിലീപ് ഓൺലൈനിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോ കണ്ടവർ ചോദിക്കുന്നത് ഒരു കാര്യം മാത്രം എന്നാലും എന്താവും ദിലീപ് കാവ്യയുടെ ചെവിയിൽ പറഞ്ഞിട്ടുള്ളത്.