എല്ലാ വർഷവും താൻ അഭിനയിച്ച ഒന്നോ രണ്ടോ ചിത്രങ്ങൾ ഐ.എഫ്.എഫ്.കെയിൽ കാണപ്പെടാറുണ്ടെന്ന് നടൻ ഇർഷാദ്. ഇത്തവണ താൻ അഭിനയിച്ച 'സൈലൻസർ', 'ഉയരെ' എന്നീ ചിത്രങ്ങൾ നല്ല ആൾതിരക്കോടെ ചലച്ചിത്രോത്സവ വേദികളിൽ മുന്നേറുകയാണെന്നും ഇർഷാദ് അഭിപ്രായപ്പെട്ടു. ഐ.എഫ്.എഫ്.കെ വളരെ നല്ല രീതിയിലും ചിട്ടയോടും കൂടി മുന്നോട്ട് പോകുന്ന ചലച്ചിത്രോത്സവമാണെന്നും സിനിമ എങ്ങനെ നിർമ്മിക്കാം എന്നതിനെ കുറിച്ച് സാധാരണ മലയാളി പ്രേക്ഷകർക്ക് ചലച്ചിത്രോത്സവം നല്ല ധാരണ നൽകുന്നുണ്ടെന്നും ലോകത്തിലെ ഏറ്റവും നല്ല ചിത്രങ്ങൾ മലയാളിക്ക് മുൻപിലേക്ക് എത്തുന്നു എന്നത് തന്നെയാണ് ഐ.എഫ്.എഫ്.കെയുടെ ഏറ്റവും വലിയ പ്രത്യേകത എന്നും അദ്ദേഹം പറഞ്ഞു.