സ്വീഡൻ: പ്രശസ്ത റോക്‌സെറ്റ് ഗായിക മാരി ഫ്രെഡ്രിക്സൺ(61) അന്തരിച്ചു. സ്വീഡിഷ് മാദ്ധ്യമം ആണ് മാരി ഫ്രെഡ്രിക്സണിന്റെ മരണവാർത്ത സ്ഥിരീകരിച്ചത്. ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട കലാകാരൻ വിടപറഞ്ഞു എന്ന വാർത്ത വളരെ സങ്കടത്തോടെ അറിയിക്കുന്നു എന്നായിരുന്നു കുടുംബാംഗങ്ങൾ അറിയിച്ചത്.
ബ്രെയിൻ ട്യൂമറിന്റെ പിടിയിലായിരുന്നു മാരി ഫ്രെഡ്രിക്സൺ. 2002ൽ ഭർത്താവിനൊപ്പം ജോഗിംഗ് നടത്തുന്നതിനിടെ തളർന്നുവീഴുകയായിരുന്നു. തുടർന്നാണ് ബ്രെയിൻ ട്യൂമറാണെന്ന് കണ്ടെത്തിയത്. തുടർന്ന് ട്യൂമർ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്തിയിരുന്നു. റോക്സെറ്റ് ഹിറ്റുകളായ ഇറ്റ്മസ്റ്റ് ഹവ് ബീൻ ലൗ, ജോയ് റെെഡ്, ലിസൻ ടു യുവർ ഹാർട്ട്, ലുക്ക് എന്നിവയിലൂടെ മാരി കൂടുതൽ ശ്രദ്ധനേടി. പിന്നീട് നിരവധി ആൽബങ്ങൾ പുറത്തിറക്കി.
1984 ൽ അവർ “ഹെറ്റ് വിൻഡ്” (ഹോട്ട് വിൻഡ്) ആൽബം പുറത്തിറക്കി, അത് വൻ വിജയമായിരുന്നു.1985 ൽ മാരി തന്റെ രണ്ടാമത്തെ ആൽബം പുറത്തിറക്കി, അത് മികച്ച വിജയവും നേടി. 1986 ൽ അവർ ഇതിനകം പെർ ജെസ്സലിനൊപ്പം പ്രവർത്തിച്ചു. 1986 ൽ സ്വീഡിഷ് ബാൻഡായ റോക്‌സെറ്റിന്റെ കരിയർ ആരംഭിച്ചു. ഭർത്താവ് മെെക്കൽ ബൊലിയോസ്. മകൾ ഇനെസ് ജോസഫെെൻ, മകൻ ഓസ്കാർ.