1. വിവാദ പൗരത്വ ഭേദഗതി ബില്ലിന് എതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരത്വ ബില്ലില്‍ ചില പാര്‍ട്ടികള്‍ പാകിസ്ഥാന്റെ അതേ ഭാഷയില്‍ ആണ് സംസാരിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പീഡിപ്പിക്കുന്നവര്‍ക്ക് ആയുള്ള പൗരത്വ ഭേദഗതി ബില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെടും. ബില്‍ രാജ്യസഭയിലും പാസാക്കിയാല്‍ അമിത് ഷായ്ക്ക് എതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നത് ആലോചിക്കും എന്ന് യു.എസ് ഫെഡറല്‍ കമ്മിഷന്‍ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ഇതിന് ഇടയിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന..
2. അതേസമയം, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് എതിരെയുള്ള ക്രിമിനല്‍ അക്രമം ആണ് പൗരത്വ ബില്ലിലൂടെ ലക്ഷ്യമിടുന്നത് എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വടക്കു കിഴക്കിനെ വംശീയമായി തുടച്ചു നീക്കാനുള്ള ശ്രമംകൂടി ആണ് ഇതെന്നും രാഹുല്‍ പ്രതികരിച്ചു. പൗരത്വ ഭേദഗതി ബില്ലില്‍ രാജ്യസഭയില്‍ അല്‍പ സമയത്തിന് അകം ചര്‍ച്ച ആരംഭിക്കും. പ്രാദേശിക കക്ഷികളുടെ പിന്തുണയോടെ ബില്‍ പാസാക്കി എടുക്കാമെന്ന ആത്മ വിശ്വാസത്തില്‍ ആണ് ഭരണപക്ഷം. സിലക്ട് കമ്മറ്റിക്ക് വിടണം എന്നാണ് കോണ്‍ഗ്രസിന്റെയും ഇടതു പാര്‍ട്ടികളുടെയും ആവശ്യം. ലോക്സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന മുന്‍ നിലപാടില്‍ മലക്കം മറിഞ്ഞിട്ടുണ്ട്. 24 നും 130 ഇടയില്‍ വോട്ടുകിട്ടും എന്നാണ് ഭരണ പക്ഷത്തെ അവകാശവാദം. പ്രതിപക്ഷ നിരയിലെ ചോര്‍ച്ച ഇല്ലാതാക്കാന്‍ യു.പി.എ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്.
3. അതേസമയം, പൗരത്വ ഭേദഗതി ബില്ലിനെതിരെ ത്രിപുരയില്‍ പ്രതിഷേധം ശക്തമാകുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് 48 മണിക്കൂര്‍ നേരത്തേക്ക് മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. തെറ്റായ സന്ദേശങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ ആണ് ഇത്തരമൊരു നടപടിയെന്ന് ത്രിപുര സര്‍ക്കാര്‍ അറിയിച്ചു. ഗോത്ര വര്‍ഗക്കാരും ഗോത്രേതരരും തമ്മില്‍ സംഘര്‍ഷം ഉണ്ടായെന്ന അഭ്യൂഹത്തെ തുടര്‍ന്ന് നിരവധി മേഖലകളില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ആസാം ഉള്‍പ്പെടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും പ്രതിഷേധം നടക്കുകയാണ്
4. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ലഭിക്കണം എന്ന ദിലീപിന്റെ ഹര്‍ജി തള്ളി വിചാരണ കോടതി. ഡിജിറ്റല്‍ തെളിവുകള്‍ താരത്തിന് കൈമാറാന്‍ ആവില്ല. ദിലീപിനെ അഭിഭാഷകനോ തെളിവുകള്‍ പരിശോധിക്കാം എന്നും കോടതി ഉത്തരവ്. കേസിലെ 32രേഖകള്‍ ഇനിയും തനിക്ക് ലഭിക്കാന്‍ ഉണ്ടെന്നും അവ ലഭ്യമാക്കണം എന്നും ആയിരുന്നു ദിലീപിന്റെ വാദം. എന്നാല്‍ നല്‍കാന്‍ കഴിയുന്ന എല്ലാ രേഖകളും നല്‍കി കഴിഞ്ഞെന്നും സാധ്യമായ മുഴവന്‍ രേഖകളും നല്‍കാം എന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാട് എടുത്തു
5.. ബിഹാറിലെ ബേട്ടിയയില്‍ കാമുകന്‍ തീകൊളുത്തിയ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടി മരിച്ചു. 80 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ഒരു മാസം ഗര്‍ഭിണി ആയിരുന്നു. ഇന്ന് രാവിലെയാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. ചമ്പാരന്‍ ജില്ലയിലെ നര്‍ഗാട്ടിയഗഞ്ച് മേഖലയിലാണ് സംഭവം. പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയത്തില്‍ ആയിരുന്നു. പ്രണയ തകര്‍ച്ചയെ തുടര്‍ന്ന് ഇന്നലെയാണ് കാമുകന്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് അന്വേഷണ സംഘം രൂപീകരിച്ച പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, ബിഹാറിലെ മുസഫര്‍പുരില്‍ മാനഭംഗ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസി തീകൊളുത്തിയ യുവതിയുടെ നില ഗുരുതര അവസ്ഥയില്‍ തുടരുകയാണ്. 23 വയസ്സുള്ള യുവതിക്ക് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഇവര്‍ മുസഫര്‍പുര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതി വീട്ടില്‍ ഒറ്റക്കായ സമയത്താണ് ബലാത്സംഗ ശ്രമമുണ്ടായത്
6. നടന്‍ ഷെയിന്‍ നിഗത്തെ സിനിമകളില്‍ സഹകരിപ്പിക്കരുത് എന്ന് സൗത്ത് ഇന്ത്യന്‍ ഫിലീം ചേംബറിന് കത്ത് . കേരള ഫിലീം ചേബറാണ് കത്തയച്ചത്. നിര്‍മ്മാതാക്കളുടെ സംഘടനകളുടെ ആവശ്യ പ്രകാരം ആണ് കത്ത് അയച്ചത്. തമിഴ് തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ സഹകരിപ്പികരുത് എന്നാണ് കത്തിലെ ആവശ്യം. ഷെയിന്‍ നിഗം കരാര്‍ ലംഘനം നടത്തി എന്ന് കത്തില്‍ പറയുന്നു. കരാര്‍ ലംഘിച്ചതിന് പുറമെ നിര്‍മാതാക്കളെ മനോരോഗികളെന്ന് വിളിക്കുകയും ചെയ്തതോടെയാണ് ഷെയ്നിനെതിരെ കേരള ഫിലീം ചേമ്പറും കടുത്ത നടപടി വേണം എന്ന നിലപാടിലേക്ക് എത്തിയത്.
7. ചിത്രീകരണം മുടങ്ങിയത് മൂലമുണ്ടായ കോടികളുടെ നഷ്ടം കൂടി ചൂണ്ടിക്കാട്ടി നിര്‍മാതാക്കള്‍ ഫിലിം ചേമ്പറിന് കത്ത് നല്‍കി ഇരുന്നു. ഇതനുസരിച്ചാണ് ഷെയ്നിനെ ഇന്ത്യന്‍ സിനികളില്‍ അഭിനയിപ്പിക്കരുതെന്ന് കേരള ഫിലിം ചേംബര്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേമ്പറിനും പ്രൊഡൂസേഴ്സ് ഗില്‍ഡിനും കത്ത് നല്‍കിയത്. അതിനിടെ ഷയ്ന്‍ നിഗമിനെതിരെ നിര്‍മ്മാതാക്കള്‍ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നു. രണ്ട് സിനിമകള്‍ക്ക് മുടക്കിയ തുക തിരികെ നല്‍കിയില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ ആകാന്‍ നിര്‍മ്മാതാക്കളുടെ തീരുമാനം. ഈ മാസം 19 ന് ചേരുന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും.
8. ഇന്ത്യ വെസ്റ്റിന്‍ഡീസ് ടി-20 പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും. മുംബയ് വാങ്കഡെ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് മത്സരം. ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. മൂന്ന് മത്സരങ്ങളുളള പരമ്പരയില്‍ ഓരോ മത്സരം ജയിച്ച് ഇരുടീമും ഒപ്പത്തിന് ഒപ്പമാണ്. അതുകൊണ്ട് വാങ്കടെ സ്റ്റേഡിയത്തില്‍ ഇന്ന് തീ പാറും എന്ന് ഉറപ്പാണ്. കാര്യവട്ടത്തെ തോല്‍വി കാര്യമായി തന്നെ ഇന്ത്യയെ പിടിച്ചുലച്ചിയിട്ടുണ്ട്. ബാറ്റിംഗ് നിര പരാജയപ്പെട്ടതും ബൗളര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കുന്നതും ഒപ്പം ഫീല്‍ഡിംഗിലെ വന്‍ പാളിച്ചകളും തിരിച്ചടിയായി. മലയാളി താരം സഞ്ജു സാംസണ്‍ ഇന്നലെ പരിശീലനത്തില്‍ സജീവം ആയിരുന്നു എങ്കിലും അന്തിമ ഇലവനില്‍ സ്ഥാനം പിടിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല
9. പേസ് ബൗളിംഗിനെ അനുകൂലിക്കുന്ന പിച്ച് ആയതിനാല്‍ രവീന്ദ്ര ജഡേജയ്ക്ക് പകരം ഇന്ത്യ മുഹമ്മദ് ഷമിയെ ആവും അവസാന ഇലവനില്‍ ഉള്‍പ്പെടുത്തുക. കഴിഞ്ഞ മത്സരത്തിലെ ജയത്തോടെ പുതിയ ഉണര്‍വ് വിന്‍ഡീസിന് വന്നിട്ടുണ്ട്. വിന്‍ഡീസ് ടീമിലും വലിയ മാറ്റത്തിന് സാധ്യത ഇല്ല. ജേസണ്‍ ഹോള്‍ഡറിന് പകരം കീമോ പോള്‍ ടീമില്‍ എത്തിയേക്കും. 2002ന് ശേഷം ഇന്ത്യയില്‍ വിന്‍ഡീസ് പരമ്പര വിജയിച്ചിട്ടില്ല. ഈ നാണക്കേട് മാറ്റാം എന്നാണ് കീറോണ്‍ പൊള്ളാര്‍ഡിന്റെയും സംഘത്തിന്റേയും പ്രതീക്ഷ. ട്വന്റി 20 ലോകകപ്പിന്റെ മുന്നൊരുക്കം എന്ന നിലയില്‍ പരമ്പര നഷ്ടം ഇന്ത്യയ്ക്ക് ചിന്തിക്കാന്‍ പോലും ആവില്ല