sibi-thomas

തിരുവനന്തപുരം: ഓരോ ഐ.എഫ്.എഫ്.കെയും തനിക്ക് സുഖമുള്ള ഓർമ്മകളാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയിലൂടെ ശ്രദ്ധേയനായ സിബി തോമസ്. 2017ൽ തൊണ്ടിമുതൽ ഇറങ്ങിയ സമയത്താണ് ഐ.എഫ്.എഫ്.കെയിൽ ആദ്യമായി വരുന്നതെന്നും, അതിന്റെ സന്തോഷം ഒന്നു വേറെ തന്നെയായിരുന്നുവെന്ന് സിബി തോമസ് പറഞ്ഞു. പലസിനിമാ പ്രവർത്തകരെയും കാണാൻ സാധിച്ചത് ഇവിടെ വച്ചാണ്. മുമ്പോട്ടുള്ള സിനിമാ ജീവിതത്തിന് ഒരുപാട് ഗുണം ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായ സിബി തോമസ് കേരള കൗമുദി ഓൺലൈനിനോട് വ്യക്തമാക്കി.