ടെലിവിഷൻ പരമ്പരകളിൽ ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടതാരങ്ങളായി മാറിയ നടൻ എസ്.പി ശ്രീകുമാറും സ്നേഹയും വിവാഹിതരായി. തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ലോലിതന്‍, മണ്ഡോദരി എന്നീ കഥാപാത്രങ്ങളുടെ പേരിലാണ് ഇരുവരും ശ്രദ്ധേയരാകുന്നത്.
ഇരുവരും വിവാഹിതരാവുകയാണെന്ന വാര്‍ത്തകള്‍ വളരെനാളുകളായി പ്രിചരിച്ചിരുന്നു. നാടകനടനും കൂടിയായ ശ്രീകുമാര്‍ 25 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
മെമ്മറീസിലെ വില്ലന്‍ കഥാപാത്രത്തിലൂടെയാണ് സിനിമാപ്രേക്ഷകര്‍ക്ക് ശ്രീകുമാറിനെ കൂടുതല്‍ പരിചയം. കഥകളിയും ഓട്ടന്‍തുളളലും അഭ്യസിച്ചിട്ടുള്ള സ്‌നേഹ ടി.വി പരിപാടികളില്‍ അവതാരകയുമാണ്.