wedding

ഫോട്ടോ ഷൂട്ടുകളുടെ കാലമാണിത്. സേവ് ദ ഡേറ്റ്, പ്രി വെഡ്ഡിംഗ് ഫോട്ടോസ്, പോസ്റ്റ് വെഡ്ഡിംഗ് എന്നിവയാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ഇത്തരം സേവ് ദ ഡേറ്റുകള്‍ അതിരുകടക്കുന്നുണ്ട് എന്ന ആക്ഷേപവുമുണ്ടെങ്കിലും യുവതലമുറയെ ഇതൊന്നും ബാധിക്കാറില്ല. മോഡലുകളെക്കാളും നടീനടന്മാരെക്കാളും മനോഹരമായി പോസ് ചെയ്തും അഭിനയിച്ചുമാണ് വധൂവരന്മാര്‍ സംഭവം കളറാക്കുന്നത്. ആനുകാലിക വിഷയങ്ങളും ഫോട്ടോ ഷൂട്ടുകളാകാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ഉള്ളി വില കുതിച്ചുയരുന്ന ഘട്ടത്തിൽ ആഭരണമായി ഉള്ളി ധരിച്ചിച്ചെത്തിയ ഫോട്ടോഷൂട്ടാണ് സോഷ്യൽമീഡിയയിൽ വെെറലാകുന്നത്.

wedding

കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ തന്നെ താരം ഉള്ളിയാണ്. ഉള്ളികൾ കൊണ്ടുള്ള മാലകൾ അണിഞ്ഞാണ് വധു ഫോട്ടോഷൂട്ടിനായി നിൽക്കുന്നത്. ഫോട്ടോഗ്രാഫർ ആയ വിഷ്ണു ആണ് ചിത്രങ്ങൾ പകർത്തിയത്. അദ്ദേഹത്തിന്റെ വിഷ്ണു whiteramp എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കൂടിയാണ് ചിത്രങ്ങൾ പങ്കുവച്ചത്.

wedding