appam-aravana

ശ​ബ​രി​മ​ല: സ്വാമി അയ്യപ്പന്റെ ദിവ്യപ്ര​സാ​ദ​മാ​യ അ​പ്പത്തേയും​ അ​ര​വ​ണയേയും പമ്പയിലേക്ക് മലയിറക്കി. സന്നിധാനത്ത് എത്താതെ തന്നെ ഇനി ആർക്കും എത്രവേണമെങ്കിലും വാങ്ങാം. അയ്യപ്പന്റെ വരദാനം പോലെ കരുതുന്ന ഈ പ്രസാദത്തെ കച്ചവടവത്കരിച്ചതാകട്ടെ തിരുവിതാംകൂർ ദേവസ്വം ബോർഡും. പ​മ്പ ഗ​ണ​പ​തി ക്ഷേ​ത്ര​ത്തോ​ട് ചേർ​ന്ന് മൂ​ന്ന് കൗ​ണ്ട​റു​ക​ളാ​ണ് വിൽപ്പനയ്ക്കായി തുറന്നത്. ര​ണ്ട് കൗ​ണ്ട​റു​ക​ളിൽ പ​ണം നൽ​കി​യും ഒ​രു കൗ​ണ്ട​റിൽ കാർ​ഡ് ഉ​പ​യോ​ഗി​ച്ചും പ്രസാദം വാ​ങ്ങാം. തി​ര​ക്ക് കൂ​ടു​ന്ന​തിനനു​സ​രി​ച്ച് കൂ​ടു​തൽ കൗ​ണ്ട​റു​കൾ തു​റ​ക്കു​മെ​ന്ന് ശ​ബ​രി​മ​ല എ​ക്‌​സി. ഓ​ഫീ​സർ അ​റി​യി​ച്ചു. ദിവ്യപ്രസാദത്തെ കച്ചവടവസ്തുവാക്കി മാറ്റാൻ ബോർഡിന് ഒരു കൂസലുമില്ലെന്നതാണ് ഇത് കാണിക്കുന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട്.

മലയിറങ്ങിയത് അമ്പതിനായിരം ടിൻ അരവണ കൂ​ടു​തൽ അ​പ്പ​വും അ​ര​വ​ണ​യും വാ​ങ്ങി മ​ട​ങ്ങാൻ ആ​ഗ്ര​ഹി​ക്കു​ന്ന ഭ​ക്തർ​ക്ക് ഭാ​ര​മി​ല്ലാ​തെ മ​ല​യി​റ​ങ്ങാ​നാ​വുമെന്ന​താണ് ഇ​തി​ന്റെ പ്ര​ധാ​ന നേ​ട്ട​മെ​ന്ന് ദേ​വ​സ്വം ബോർ​ഡ് പറയുന്നു. ക​രു​തൽ ശേ​ഖ​ര​മാ​യി അ​മ്പ​തി​നാ​യി​രം ടിൻ അ​ര​വ​ണ​യും അ​മ്പ​തി​നാ​യി​രം പാ​യ്​ക്ക​റ്റ് അ​പ്പ​വും വിൽ​പ്പ​ന​യ്​ക്കാ​യി ഇ​വി​ടെ എ​ത്തി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത ഘ​ട്ട​ത്തിൽ ഓൺ​ലൈൻ വ​ഴി മുൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന അ​യ്യ​പ്പൻ​മാർ​ക്ക് അ​പ്പ​വും അ​ര​വ​ണ​യും ല​ഭ്യ​മാ​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കും. സ​ന്നി​ധാ​ന​ത്ത് നി​ല​വി​ലു​ള്ള കൗ​ണ്ട​റു​ക​ളു​ടെ എ​ണ്ണ​ത്തിൽ കു​റ​വ് വ​രു​ത്തി​യി​ട്ടി​ല്ല. സ​ന്നി​ധാ​ന​ത്ത് ല​ഭി​ക്കു​ന്ന അ​തേ വി​ല​യ്ക്കാ​ണ് പ​മ്പ​യി​ലും പ്ര​സാ​ദം വിൽ​ക്കു​ന്ന​ത്. അ​പ്പം പാ​യ്​ക്ക​റ്റി​ന് 35 രൂ​പ​യും അ​ര​വ​ണയ്ക്ക് 80 രൂ​പ​യു​മാ​ണ് വി​ല. പ​ത്ത് ടിൻ അ​ര​വ​ണ​യ​ട​ങ്ങു​ന്ന പാ​ക്ക​റ്റി​ന് 810 രൂ​പ. ഇത് എവിടത്തെ ആചാരം ഒരു ക്ഷേത്രത്തിലെ പ്രസാദം മറ്റൊരു ക്ഷേത്രത്തിൽ എത്തിച്ച് വിൽക്കുന്നത് ആചാരലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ദേ​വ​സ്വം ബോർ​ഡി​ന്റെ തീ​രു​മാ​ന​ത്തി​നെ​തി​രെ പ​ന്ത​ളം കൊ​ട്ടാ​ര​വും ത​ന്ത്രി സ​മാ​ജ​വും വി​വി​ധ ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളും രം​ഗ​ത്തെ​ത്തി. തീരുമാനമെടുക്കേണ്ടത് തന്ത്രി ശബരിമലയിൽ ക്ഷേത്ര തന്ത്രിയുമായി ആലോചിച്ച് വേണം ആചാരപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ. അപ്പവും അരവണയും ഭഗവത് പ്രസാദമാണ്. അത് മറ്റൊരിടത്ത് കൊണ്ടുപോയി വിൽക്കുന്നത് ശരിയല്ലെന്ന് പന്തളം കൊട്ടാരം നിർവഹക സംഘം സെക്രട്ടറി പി.നാരായണ വർമ്മ കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു. ദേവസ്വം ബോർഡിന്റെ കച്ചവട താത്പര്യമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

നിയമപരമായി നേരിടും ദേവസ്വം ബോർ​ഡ് തീ​രു​മാ​ന​ത്തി​ന് പി​ന്നിൽ ക​ച്ച​വ​ട താ​ത്​പ​ര്യം മാ​ത്ര​മാ​ണു​ള്ള​തെ​ന്ന് ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന അ​ദ്ധ്യ​ക്ഷ കെ.പി. ശ​ശി​ക​ല പ​റ​ഞ്ഞു. പ​മ്പാ ഗ​ണ​പ​തി ക്ഷേ​ത്ര​ത്തിൽ അ​വൽ നി​വേ​ദ്യം, മോ​ദ​കം ഉൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന വ​ഴി​പാ​ടു​കൾ ഉ​ണ്ടാ​യി​രി​ക്കെ ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ലെ വ​ഴി​പാ​ടു​കൾ ഇ​വി​ടെ എ​ത്തി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന​ത് ശ​രി​യ​ല്ല. ഈ നി​ല​യ്​ക്ക് ശ​ബ​രി​മ​ല പ്ര​സാ​ദം നി​ല​യ്ക്ക​ലി​ലും ദേ​വ​സ്വം ബോർ​ഡി​ന്റെ മ​റ്റ് ക്ഷേ​ത്ര​ങ്ങ​ളി​ലു​മൊ​ക്കെ എ​ത്തി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന സ്ഥി​തി​യി​ലേ​ക്ക് മാ​റും. ബോർ​ഡിന്റെ തീ​രു​മാ​ന​ത്തെ നി​യ​മ​പ​ര​മാ​യി നേ​രി​ടും. ആചാരപരമായി തെറ്റ് ശ​ബ​രി​മ​ല പ്ര​സാ​ദം പ​മ്പ​യി​ലെ​ത്തി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന​ത് ആ​ചാ​ര​പ​ര​മാ​യി തെ​റ്റാ​ണെ​ന്നും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നെ​കു​റി​ച്ച് ആ​ലോ​ചി​ക്കു​മെ​ന്നും ത​ന്ത്ര​വി​ദ്യാ​പീഠം ര​ക്ഷാ​ധി​കാ​രി അ​ക്കീ​ര​മൺ കാ​ളി​ദാ​സ​ ഭ​ട്ട​തി​രി പ​റ​ഞ്ഞു. ഇ​പ്പോൾ ​പ​മ്പ​യിൽ നൽ​കു​ന്ന പ്ര​സാ​ദം എ​ന്തു​കൊ​ണ്ട് കർണാ​ട​ക​യിൽ കൊ​ണ്ടു​ചെന്ന് വി​ത​ര​ണം ചെ​യ്​തു​കൂ​ടാ​യെ​ന്ന് നാ​ളെ ജ​ന​ങ്ങൾ ചോ​ദി​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​കും. സ്വാർ​ത്ഥ താ​ത്​പ​ര്യ​മാ​ണ് ഇ​തി​ന് പി​ന്നി​ലെന്നും അദ്ദേഹം പറഞ്ഞു. പ്രസാദ വിശുദ്ധി ഇല്ലാതാക്കി മിൽ​മാ ബൂ​ത്ത് ആ​രം​ഭി​ച്ച് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തു​പോ​ലെ അ​പ്പ​വും അ​ര​വ​ണ​യും കൗ​ണ്ട​റി​ലൂ​ടെ വിൽ​ക്കു​ന്ന​ത് പ്ര​സാ​ദ​ത്തി​ന്റെ വിശുദ്ധി ഇ​ല്ലാ​താ​ക്കു​മെ​ന്ന് മുൻ ദേ​വ​സ്വം ബോർ​ഡ് പ്ര​സി​ഡന്റ് പ്ര​യാർ ഗോ​പാ​ല​കൃ​ഷ്​ണ​ൻ പറഞ്ഞു. പ​മ്പ​യിൽ മോ​ദ​കം പൂ​ജി​ക്കു​ന്ന​തി​ന് മു​മ്പ് വി​ൽപ്പ​ന ന​ട​ത്തി​യ​ത് അ​ന്ന് പ്ര​സി​ഡന്റാ​യി​രു​ന്ന താൻ എ​തിർ​ക്കു​ക​യും പൂ​ജ​ചെ​യ്​ത് കൗ​ണ്ട​റിൽ എ​ത്തി​ക്കാൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്​തി​രു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.