iffk

തിരുവനന്തപുരം: കാനിൽ പാം ഡി ഓർ നേടിയ കൊറിയൻ ചിത്രം 'പാരസൈറ്റ്' കാണാൻ ചലച്ചിത്ര മേളയിൽ ഡെലിഗേറ്റുകളുടെ തള്ളിക്കയറ്റം. ആളുകളെ അനധികൃതമായി കടത്തിവിട്ടെന്ന് ആരോപിച്ച് പ്രവേശനം ലഭിക്കാത്തവർ ബഹളമുണ്ടാക്കിയതോടെ ടാഗോർ തിയറ്ററിൽ സംഘർഷാവസ്ഥയായി.

ഒടുവിൽ ബാക്കിയുള്ളവരെ സ്‌കാനിങ്ങ് ഇല്ലാതെ കടത്തിവിട്ടാണ് പ്രശ്നം താൽക്കാലികമായി പരിഹരിച്ചത്. സംഘർഷത്തെ തുടർന്ന് ഫെസ്റ്റിവൽ ഡയറക്ടർ കമൽ ടാഗോറിലെത്തി ഡെലിഗേറ്റുകളെ അനുനയിപ്പിച്ചു. ചിത്രത്തിന്റെ അധിക ഷോ നടത്തുമെന്ന് കമൽ അറിയിച്ചു.