
ശ്രീഹരിക്കോട്ട: ചരിത്രം കുറിച്ച് അമ്പതാം പി.എസ്.എൽ.വി വിക്ഷേപണം. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് -2 ബിആർ 1 ആണ് അൻപതാം ദൗത്യത്തിൽ ലക്ഷ്യത്തിലെത്തിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് പി.എസ്.എല്‍.വി 48 കുതിച്ചുയർന്നത്. പി.എസ്.എല്‍.വിയുടെ പരിഷ്‌കരിച്ച പതിപ്പായ ക്യു എല്‍ റോക്കറ്റുപയോഗിച്ചാണ് വിക്ഷേപണം. വിക്ഷേപണം വിജയകരമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.
628 കിലോഗ്രാം ഭാരം വരുന്ന റഡാർ ഇമേജിംഗ് നിരീക്ഷണ ഉപഗ്രഹമാണ് റിസാറ്റ് -2 ബിആർ 1. ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡുമായി (എൻ.എസ്.ഐ.എൽ) ചേർന്ന് വാണിജ്യാടിസ്ഥാനത്തിൽ യു.എസ്.എ, ഇസ്രായേൽ, ഇറ്റലി, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഒൻപത് വിദേശ ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ടാണ് പി.എസ്.എൽ.വി കുതിച്ചുയർന്നത്. ഉച്ചകഴിഞ്ഞ് 3.25 നാണ് പി.എസ്.എൽ.വി-സി 48 കുതിച്ചുയർന്നത്.
അഞ്ചുവര്‍ഷം കാലാവധിയുള്ള റിസാറ്റ്-2 ബി.ആര്‍.-1. കൃഷി, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ, വനനിരീക്ഷണം തുടങ്ങിയവയ്ക്ക് ഉപയോഗിക്കാവുന്നതാണിത്. ഭൗമോപരിതലത്തില്‍നിന്ന് 576 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ എത്തിക്കും.