കട്ടൻകുളത്തൂർ: കട്ടൻകുളത്തൂരിലെ എസ്.ആർ.എം ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി 45 ദിവസത്തിനിടെ സ്വന്തമാക്കിയത് മികവിന്റെ ഏഴ് ദേശീയ - അന്തർദേശീയ പുരസ്‌കാരങ്ങൾ. സ്‌റ്രെം ഇംപാക്‌റ്റ് അവാർഡ്, ഗ്രീൻ മെട്രിക് അവാർഡ്, എ.ഐ.സി.ടി.ഇ-സി.ഐ.ഐ ഇൻഡ്പാക്‌റ്റ് അവാർഡ് ഫോർ ബെസ്‌റ്ര് ഇൻഡസ്‌ട്രി ലിങ്ക്‌ഡ് ഇൻസ്‌റ്റിറ്റ്യൂഷൻ ഫോർ ഇലക്‌ട്രിക്കൽ എൻജിനിയറിംഗ് ആൻഡ് അലൈഡ് ഇൻസ്‌റ്രിറ്റ്യൂട്ട്, ഫിക്കിയുടെ യൂണിവേഴ്‌സിറ്രി ഒഫ് ദ ഇയർ 2019, മൂന്ന് സ്വച്‌ഛതാ റാങ്കിംഗ് അവാർഡുകൾ എന്നിവയാണ് ലഭിച്ചത്.
ഇൻസ്‌റ്റിറ്ര്യൂട്ടിന്റെ മികവുറ്റ അദ്ധ്യാപന-വിദ്യാഭ്യാസ നിലവാരം, മികച്ച അടിസ്ഥാനസൗകര്യം, ഗവേഷണ വൈദഗ്ദ്ധ്യം തുടങ്ങിയവയാണ് അവാർഡിന് അർഹമാക്കിയ ഘടകങ്ങളെന്ന് എസ്.ആർ.എം ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി പ്രസിഡന്റ് ഡോ.പി. സത്യനാരായണൻ, വൈസ് ചാൻസലർ ഡോ. സന്ദീപ് സൻചേതി, രജിസ്‌ട്രാർ എൻ. സേതുരാമൻ, ജോയിന്റ് ഡയറക്‌ടർ (റിസർച്ച്) ഡോ.എസ്.ആർ.എസ്. പ്രഭാഹരൻ, അസോസിയേറ്റ് ഡയറക്‌ടർ (കാമ്പസ് ലൈഫ്) ഡോ.വി. തിരുമുരുഗൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.