thanneermathan

'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന ഒറ്റചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കിയവരാണ് ചിത്രത്തിന്റെ സംവിധായകൻ ഗിരീഷ് എ.ഡിയും അതിലെ നടൻ സജിൻ ചെറുകയിലും. ഇത്തവണത്തെ കേരള ചലച്ചിത്ര മേളയിലെത്തിയ ഇരുവരും അതിന്റെ വിശേഷങ്ങൾ കൗമുദി ടി.വിയുമായി പങ്കുവച്ചു. താൻ കച്ചവട സിനിമയുടെ വക്താവല്ലെന്നും കൊമേർഷ്യൽ എന്ന വിശേഷണത്തിൽ അല്ല കാര്യമെന്നും നമ്മുടെ മനസിന് ഇഷ്ടപ്പെടുന്നതാണ് സിനിമയെന്നും അദ്ദേഹം പറഞ്ഞു. 2013ലാണ് ആദ്യമായി താൻ ചലച്ചിത്രമേളയ്ക്ക് വരുന്നതെന്നും സിനിമ വിജയമായതിന് ശേഷമുള്ള ആദ്യത്തെ ഐ.എഫ്.എഫ്.കെയാണ് ഇതെന്ന് സജിൻ ചെറുകയിലും പറഞ്ഞു.