ന്യൂഡൽഹി: മാരുതി സുസുക്കി, ടാറ്രാ മോട്ടോഴ്‌സ്, ഹ്യുണ്ടായ് എന്നിവയ്ക്ക് പിന്നാലെ നിസാനും ജനുവരി മുതൽ വില ഉയർത്തുമെന്ന് പ്രഖ്യാപിച്ചു. ഉത്‌പാദനച്ചെലവേറിയ പശ്ചാത്തലത്തിൽ എല്ലാ മോഡലുകൾക്കും അഞ്ചു ശതമാനം വരെ വിലവർദ്ധനയാണ് നിസാൻ പ്രഖ്യാപിച്ചത്. ഉപസ്ഥാപനമായ ഡാറ്ര്‌സണിന്റെ മോഡലുകൾക്കും വില ഉയരും.