psc
പി.എസ്.സി

ശാരീരിക അളവെടുപ്പ്/കായികക്ഷമതാ പരീക്ഷ
വനംവകുപ്പിൽ, കാറ്റഗറി നമ്പർ 165/2018 പ്രകാരം വിജ്ഞാപനം ചെയ്ത, വൈൽഡ് ലൈഫ് അസിസ്റ്റന്റ് ഗ്രേഡ് 2 (എൻ.സി.എ.- വിശ്വകർമ്മ), ജയിൽ വകുപ്പിൽ കാറ്റഗറി നമ്പർ 99/2018 പ്രകാരം വിജ്ഞാപനം ചെയ്ത, അസിസ്റ്റന്റ് ജയിലർ ഗ്രേഡ് 1 (എൻ.സി.എ.- പട്ടികജാതി വിഭാഗത്തിൽനിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ) തസ്തികകളിലേക്ക് 18, 19 തീയതികളിൽ തിരുവനന്തപുരം, പേരൂർക്കട, എസ്.എ.പി. പരേഡ് ഗ്രൗണ്ടിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റും അസൽ തിരിച്ചറിയൽ രേഖയും സഹിതം നിശ്ചിത തീയതിയിലും സ്ഥലത്തും ഹാജരാകണം.


കണ്ണൂർ ജില്ലയിൽ വനം വകുപ്പിൽ, കാറ്റഗറി നമ്പർ 582/2017 പ്രകാരം വിജ്ഞാപനം ചെയ്ത, ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് 19, 20 തീയതികളിൽ രാവിലെ 6 മുതൽ കണ്ണൂർ, മങ്ങാട്ടുപറമ്പ്, സർദാർ വല്ലഭായ് പട്ടേൽ സ്‌പോർട്സ് ഗ്രൗണ്ടിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. അറിയിപ്പ് ലഭിക്കാത്തവർ കണ്ണൂർ ജില്ലാ ഓഫീസുമയി ബന്ധപ്പെടണം. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റും അസ്സൽ തിരിച്ചറിയൽ രേഖയും സഹിതം ഹാജരാകണം.


അഭിമുഖം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ, കാറ്റഗറി നമ്പർ 253/2016 പ്രകാരം വിജ്ഞാപനം ചെയ്ത, ഹെഡ് ഒഫ് സെക്‌ഷൻ - കമ്പ്യൂട്ടർ എൻജിനിയറിംഗ് (പോളിടെക്നിക്സ്) (എൻ.സി.എ. - മുസ്ലിം) തസ്തികയിലേക്ക് 18 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.3.ബി വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471 2546441).


കോളേജ് വിദ്യാഭ്യാസ വകുപ്പിൽ, കാറ്റഗറി നമ്പർ 78/2019 പ്രകാരം വിജ്ഞാപനം ചെയ്ത, ലക്ചറർ ഇൻ സംസ്‌കൃതം (ജനറൽ) (എൻ.സി.എ.- എൽ.സി./എ.ഐ.) തസ്തികയിലേക്ക് 18 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.2.ബി വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471 2546324).


ഒ.എം.ആർ പരീക്ഷ
വ്യാവസായികപരിശീലന വകുപ്പിൽ, കാറ്റഗറി നമ്പർ 373/2017 പ്രകാരം വിജ്ഞാപനം ചെയ്ത, ജൂനിയർ ഇൻസ്ട്രക്ടർ (മൾട്ടിമീഡിയ അനിമേഷൻ ആൻഡ് സ്‌പെഷ്യൽ ഇഫക്ട്സ്) തസ്തികയിലേക്ക് 19ന് രാവിലെ 7.30 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ.