പോളണ്ടിൽ നിന്നുള്ള അപരിചിതരായ എർമാനോയും ലെനയും ഇറ്റലിയിലെ ദത്തെടുക്കൽ നിയമങ്ങളുടെ കണ്ണുവെട്ടിക്കാൻ ഭാര്യാഭർത്താക്കൻമാരായി അഭിനയിക്കുകയാണ്. ഗർഭിണിയായ ലെന തന്റെ കുഞ്ഞിനെ എർമാനോയുടെ ബന്ധുവായ ദമ്പതികൾക്ക് വിൽക്കാനായാണ് എത്തിയത്. പ്രസവത്തിന് ശേഷം ഇരുവരും തമ്മിൽ ഉടലെടുക്കുന്ന ബന്ധമാണ് കാർലോ സിറോണി സംവിധാനം ചെയ്ത സോൾ എന്ന പോളണ്ട് ചിത്രത്തിന്റെ പ്രതിപാദ്യം..