സ്വാതന്ത്ര്യ പൂർവ ഇന്ത്യയുടെ പശ്ചാത്തലത്തിലാണ് ചിത്രം വികസിക്കുന്നത്. ഗോപാൽ റാവു ജോഷി ഒൻപത് വയസുകാരിയായ യമുനയെ വിവാഹം കഴിക്കുന്നു. വിവാഹനന്തരം ആചാരങ്ങളുടെ ഭാഗമായി യമുനയുടെ പേര് ആനന്ദി എന്ന് മാറ്റുന്നു. എന്നാൽ ആനന്ദിയുടെ പഠിക്കാനുള്ള ആഗ്രഹത്തിന്മേൽ കുടുംബങ്ങളിൽ നിന്ന് എതിർപ്പുണ്ടാകുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്.