microsoft

ന്യൂഡൽഹി: ആൻഡ്രോയിഡിന്റെയും ഐ.ഒ.എസിന്റെയും അപ്രമാദിത്തത്തിൽ മുങ്ങിപ്പോയ വിൻഡോസ് മൊബൈൽ ഒ.എസിനോട് വാട്‌സ്ആപ്പും മൈക്രോസോഫ്‌റ്രും 'ഗുഡ്‌ബൈ" പറഞ്ഞു! ആഗോളതലത്തിൽ കമ്പ്യൂട്ടറുകളിൽ വൻ വിജയം നേടിയെങ്കിലും മൊബൈൽ രംഗത്ത് മൈക്രോസോഫ്‌റ്രിന്റെ വിൻഡോസ് ഓപ്പറേറ്രിംഗ് സിസ്‌റ്രം (ഒ.എസ്) വലിയ പരാജയമായിരുന്നു.

വിൻഡോസ് മൊബൈൽ ഒ.എസുകൾക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് 2017ൽ മൈക്രോസോഫ്‌റ്റ് വ്യക്തമാക്കിയതാണ്. എങ്കിലും അപ്‌ഡേറ്റുകൾ തുടർന്നും നൽകിവന്നു. എന്നാൽ, ഇക്കഴിഞ്ഞ ഡിസംബർ പത്തോടെ എല്ലാ പിന്തുണയും അവസാനിപ്പിച്ചുവെന്ന് മൈക്രോസോഫ്‌റ്റ് വ്യക്തമാക്കി. എല്ലാ വിൻഡോസ് ഫോണുകളിലെയും സേവനം ഡിസംബർ 31ഓടെ അവസാനിപ്പിക്കുമെന്ന് വാട്‌സ്ആപ്പും വ്യക്തമാക്കിയിട്ടുണ്ട്.

നിലവിൽ വിൻഡോസ് ഒ.എസുള്ള ഫോൺ ഉപയോഗിക്കുന്നവർക്ക്, വാട്‌സ്ആപ്പിലെ ചാറ്റുകൾ 'എക്‌സ്‌പോ‌ർട്ട് ചാറ്ര്" എന്ന ഓപ്‌ഷൻ പ്രയോജനപ്പെടുത്തി സൂക്ഷിക്കാം. പിന്നീട്, ആൻഡ്രോയിഡ് ഉൾപ്പെടെയുള്ള മറ്റ് ഫോണുകളിലേക്ക് മാറുമ്പോൾ ഈ ചാറ്ര് ഇംപോർട്ട് ചെയ്‌ത് വീണ്ടും ഉപയോഗിക്കാൻ കഴിയും. പഴയ ആൻഡ്രോയിഡ് വേർഷനുകൾ, ഐ.ഒ.എസ് 8 എന്നിവയിലും അടുത്തവ‌ഷം മുതൽ വാട്‌സ്ആപ്പ് സേവനം ലഭിക്കില്ല.