news

പൗരത്വ ഭേദഗതി ബില്ലില്‍ വോട്ടെടുപ്പ് ഉടന്‍.

1. പൗരത്വ ഭേദഗതി ബില്ലില്‍ രാജ്യസഭയില്‍ വോട്ടെടുപ്പ് ഉടന്‍. അതേസമയം, അസമില്‍ നാളെ ഉള്‍ഫ ബന്ദ് പ്രഖ്യാപിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. പൗരത്വ ബില്ലിലെ പ്രതിഷേധം നേരിടാനാണ് സൈനിക വിന്യാസം. ത്രിപുരയില്‍ ആണ് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചത്. അസമിലേക്ക് പോകാന്‍ തയ്യാറായി ഇരിക്കാന്‍ സൈന്യത്തിന് നിര്‍ദേശം. പല മേഖലകളിലും ഇന്റര്‍നെറ്റ് വിച്ഛേദിച്ചു.




2. പൗരത്വ ബില്ലിലൂടെ കേന്ദ്രം നടപ്പാക്കുന്നത് ഹിന്ദുത്വ അജന്‍ഡയെന്ന് കോണ്‍ഗ്രസ്. ഇന്ത്യയെ രക്ഷിക്കാന്‍ ജുഡീഷ്യറിയില്‍ ആണ് പ്രതീക്ഷ എന്ന് പി.ചിദംബരം ബില്ലിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ രാജ്യസഭയില്‍ പറഞ്ഞു. കോണ്‍ഗ്രസ് എ.സ്.പി, ടി.ആര്‍.എസ്, സി.പി.എം, ഡി.എം.കെ എന്നിവര്‍ ബില്ലിനെ എതിര്‍ത്തു. അണ്ണാ ഡി.എം.കെയും ജെ.ഡി.യുവും ബില്ലിനെ പിന്തുണയ്ക്കുന്നുണ്ട്. ബില്ലില്‍ ഒരാശങ്കയുടേയും ആവശ്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ബില്‍ അവതരിപ്പിച്ചത്. ബില്ലിന് എതിരെ ചിലര്‍ തെറ്റായ പ്രചരണം നടത്തുന്നുണ്ട് എന്നും അമിത് ഷാ പറഞ്ഞിരുന്നു.
3. തിരുവനന്തപുരം കൈതമുക്കില്‍, വിശപ്പ് കാരണം കുട്ടികള്‍ മണ്ണ് തിന്നുവെന്ന പരാമര്‍ശത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ്.പി. ദീപക് രാജിവച്ചു. രാജിക്കത്ത് ദീപക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പാര്‍ട്ടി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആണ് രാജി എന്ന് ദീപക്. കൈതമുക്കില്‍ നേരിട്ട് പോയി കാര്യങ്ങള്‍ ബോധ്യപ്പെടുന്നതില്‍ വീഴ്ച പറ്റി. നന്നായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന് അവമതിപ്പ് ഉണ്ടാക്കി. പാര്‍ട്ടി എടുത്ത നടപടി അംഗീകരിക്കുന്നു. പ്രസ്താവന നടത്തുമ്പോള്‍ കാര്യങ്ങള്‍ പൂര്‍ണമായും ബോധ്യപ്പെടണം ആയിരുന്നു. പൊതു പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും പറഞ്ഞത് വിശ്വസിച്ചു. പട്ടിണി കാരണം കുട്ടികള്‍ മണ്ണു തിന്നെന്ന് എല്ലാവരും കൂടി തെറ്റിദ്ധരിപ്പിച്ചു എന്നും രാജി വച്ചതിന് ശേഷം ദീപകിന്റെ പ്രതികരണം.
4. ദീപക്കിന്റെ രാജിയ്ക്കായി സി.പി.എം ഉള്‍പ്പെടെ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. സംഭവം സര്‍ക്കാരിന് നാണക്കേട് ഉണ്ടാക്കിയെന്ന് ആണ് പാര്‍ട്ടി വിലയിരുത്തല്‍. കുടുംബത്തെ സഹായിക്കാന്‍ ആണ് ശ്രമിച്ചത് എന്ന് ദീപക് പാര്‍ട്ടി ജില്ലാ കമ്മിറ്റിക്ക് വിശദീകരണം നല്‍കിയിരുന്നു. കൈതമുക്കില്‍ ദാരിദ്യം മൂലം അമ്മ നാലു കുട്ടികളെ ശിശു ക്ഷേമ സമിതിക്ക് കൈമാറിയതിന് പിന്നാലെ ആയിരുന്നു ദീപക്കിന്റെ വിവാദ പരാമര്‍ശം. ആരോഗ്യ മേഖലയില്‍ കേരളം വന്‍ മുന്നേറ്റം നടത്തി എന്ന് അവകാശപെടുമ്പോള്‍ ഉള്ള സംഭവം ദേശിയ തലത്തില്‍ തന്നെ ചര്‍ച്ച ആയിയിരുന്നു. എന്നാല്‍ ബാലവകാശ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ മണ്ണ് തിന്നേണ്ടി വന്നിട്ടില്ല എന്ന് കണ്ടെത്തുക ആയിരുന്നു
5. അയോധ്യ കേസിലെ പുനപരിശോധ ഹര്‍ജികള്‍ നാളെ സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിക്കുക. 18 പുന പരിശോധന ഹര്‍ജികളാണ് നാളെ സുപ്രീം കോടതി പരിഗണിക്കുന്നത്. കേസില്‍ ഭരണഘടനാ ബെഞ്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പുസംഘടിപ്പിച്ചു. ജസ്റ്റിസ് സഞ്ജിവ് ഖന്നയെ ബെഞ്ചില്‍ പുതുതായി ഉള്‍പ്പെടുത്തി. ചീഫ് ജസ്റ്റിസ് ഗോഗോയ് വിരമിച്ച ഒഴിലിലേക്ക് ആണ് ജസ്റ്റിസ് ഖന്നയെ ഉള്‍പ്പെടുത്തിയത്.
6. നാളെ മുതല്‍ ജെ.എന്‍.യുവില്‍ സുരക്ഷ ഒരുക്കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. കാമ്പസിന്റെ സുഗമമായ പ്രവര്‍ത്തനം പൊലീസ് ഉറപ്പ് വരുത്തണം. ചാന്‍സിലര്‍, രജിസ്ട്രാര്‍, മറ്റ് ഓഫീസ് ജീവനക്കാര്‍ എന്നിവര്‍ക്ക് ജോലിക്ക് എത്താന്‍ സുരക്ഷ നല്‍ണം. ചര്‍ച്ചകള്‍ നടത്തി പ്രശ്നം പരിഹാരിക്കാനും കോടതി നിര്‍ദേശം. സെമസ്റ്റര്‍ പരീക്ഷള്‍ നാളെ തുടങ്ങാന്‍ ഇരിക്കേ ആണ് കോടതി നിര്‍ദേശം.
7. ഫീസ് വര്‍ധനയെ തുര്‍ന്ന് ഒരു മാസത്തിലേറെ ആയി ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ ആണ്. അതേസമയം, പ്രശ്ന പരിഹാരത്തിനായി കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് അധികൃതരും ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികളും തമ്മില്‍ ചര്‍ച്ച തുടരുക ആണ്. രണ്ട് തവണ ഫീസില്‍ ഇളവ് വരുത്തി എങ്കിലും ഫീസ് വര്‍ധന പൂര്‍ണമായി പിന്‍വലിക്കുന്നത് വരെ സമരം തുടരാന്‍ ആണ് വിദ്യര്‍ാത്ഥികളുടെ തീരുമാനം. വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയും ആയി ജെ.എന്‍.യു അദ്ധ്യാപക സംഘടനയും രംഗത്ത് ഉണ്ട്.
8. നിര്‍മ്മാതാക്കള്‍ക്ക് എതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ ഷെയ്ന്‍ നിഗം. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു എന്നും നിര്‍മ്മാതാക്കാളെ മുഴുവന്‍ താന്‍ അപമാനിക്കുന്ന രീതിയില്‍ ആണ് പ്രസ്താവന മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് എന്നും ഷെയ്ന്‍ നിഗം ഫേസ്ബുക്കില്‍ കുറിച്ചു. നിര്‍മാതാക്കള്‍ക്ക് ഷെയ്‌ന്റെ പ്രവൃത്തി മൂലം മനോവിഷമം ഉണ്ടായോ എന്ന് ചോദ്യത്തിന് നിര്‍മാതാക്കള്‍ക്ക് മനോവിഷമം ആണോ മനോരോഗം ആണോ എന്നറിയില്ല എന്നാണ് ഷെയ്ന്‍ പ്രതികരിച്ചത്. ഈ പ്രസ്താവന ആയിരുന്നു വിവാദത്തില്‍ ആയത്. ഷെയ്‌ന്റെ പ്രസ്താവനയില്‍ അതൃപ്തി പ്രകടിപ്പിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ അമ്മയും രംഗത്ത് എത്തി ഇരുന്നു. ഷെയ്ന്‍ മാപ്പ് പറയാതെ ഇനി ഒരു പ്രശ്ന പരിഹാരത്തിനും ഇല്ലെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കുകയും ചെയ്തു.
9. ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹത്തേയും വഹിച്ചുള്ള പി.എസ്.എല്‍.വിയുടെ 50-ാം കുതിപ്പ് വിജയകരം. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ്-2 ബി. ആര്‍-1നേയും വിദേശ രാജ്യങ്ങളുടെ ഒന്‍പത് ഉപഗ്രഹങ്ങളേയും വഹിച്ച് ആണ് പി.എസ്.എല്‍.വിയുടെ ക്യു.എല്‍ പതിപ്പ് ഭ്രമണപഥത്തില്‍ എത്തിയത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വൈകിട്ട് 3.28 ന് ആയിരുന്നു വിക്ഷേപണം. 628 കിലോഗ്രാം ഭാരമുള്ള റിസാറ്റ്-2 ബി.ആര്‍-1 കൃഷി, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ, വാന നിരീക്ഷണം എന്നിവയ്ക്ക് ഉപയോഗിക്കാം. 5 വര്‍ഷമാണ് കാലാവധി