കൊച്ചി: സമൂഹത്തിലെ എല്ലാതലങ്ങളിലും സമ്പൂർണ ബാങ്കിംഗ് സേവനം ത്വരിതഗതിയിൽ വ്യാപിപ്പിക്കുന്നത് ലക്ഷ്യമിട്ട് ബാങ്ക് ഒഫ് ഇന്ത്യയിൽ ഹർ ഘർ ദസ്‌തക് ആഘോഷത്തിന് തുടക്കമായി. എറണാകുളത്തും പറവൂരിലും നടന്ന മുഖ്യ ചടങ്ങുകളിൽ ബാങ്കിന്റെ ദക്ഷിണേന്ത്യാ മേധാവിയും ജനറൽ മാനേജരുമായ രാജ്കുമാർ മിത്ര, കേരള സോണൽ മാനേജർ മഹേഷ് കുമാർ എന്നിവർ സംബന്ധിച്ചു. ആഘോഷം നാളെ സമാപിക്കും.
ആഘോഷക്കാലയളവിൽ ബാങ്ക് 67 കോടി രൂപയോളം പുതിയ വായ്‌പ നൽകി. ഒട്ടേറെ പുതിയ അക്കൗണ്ടുകൾ തുറന്നു. ഡിജിറ്റൽ, സാമൂഹിക സുരക്ഷാ പദ്ധതികളിൽ പുതുതായി നിരവധി പേരെ ചേർത്തു. കിട്ടാക്കട അക്കൗണ്ടുകൾ ഒറ്റത്തവണ തീർപ്പാക്കാനും സാധിച്ചു.