തൊഴിൽരംഗത്തെ മാനേജ്മെന്റ് ചൂഷണവും നീതിക്കു വേണ്ടിയുള്ള പോരാട്ടവും പ്രമേയമാകുന്ന ബംഗ്ലാദേശി ചിത്രമാണ് 'മെയ്ഡ് ഇൻ ബംഗ്ലാദേശ് ". ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ നെയ്ത്തു തൊഴിലാളികളായ സ്ത്രീകളാണ്. തൊഴിലിടത്തിലെ തിക്താനുഭവങ്ങൾ അവരെ സംഘടിതരാക്കുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.