youth-

മുംബയ് : ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ലൊക്കേഷൻ കണ്ടെത്തി 22കാരനെ ഓടുന്നകാറിൽ വച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. നാലുപേർ ചേർന്നാണ് യുവാവിനെ പീഡനത്തിന് ഇരയാക്കിയത് പീഡനത്തിന് ശേഷം. യുവാവിനെ റോഡിലേക്ക് തള്ളിയിട്ടു. ഇയാളെ തള്ളിയിട്ടു. 377 വകുപ്പ് പ്രകാരം കേസെടുത്ത് മുംബയ് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രകൃതിവിരുദ്ധ പീഡനത്തിനാണ് കേസ്. നാലു പ്രതികളെയും അറസ്റ്റ് ചെയ്തു. കൂട്ടത്തിലൊരാൾ പ്രായപൂർത്തായിട്ടില്ല. ഇയാളെ ചൈൽഡ് റിമാൻഡ് ഹോമിലേക്കും പറഞ്ഞയച്ചു.

ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരയായ പുരുഷനെ ഇവർ പിന്തുടർന്നത്. നഗരത്തിലെ ഒരു റസ്റ്റോറന്റിന് മുന്നിൽ നിന്ന് ഇയാൾ സെൽഫി പോസ്റ്റ് ചെയ്തിരുന്നു. ഈ സെൽഫി കണ്ട പ്രതികൾ അതിലെ വിവരങ്ങൾ ശേഖരിച്ച് ഇയാളെ പിന്തുടരുകയായിരുന്നു. ഇവർ റസ്റ്റോറന്റിലെത്തി യുവാവിനോട് ഞങ്ങൾ ആരാധകരാണെന്ന് പറഞ്ഞു. ബൈക്കിൽ റൈഡിന് വരാൻ ക്ഷണിച്ചു. ഇത് ചെറുപ്പക്കാരൻ സമ്മതിച്ചു.

5 പേരും കൂടി ബൈക്കിൽ 20 മിനിറ്റോളം യാത്ര ചെയ്തതിന് ശേഷം മുംബയ് വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലിൽ എത്തിച്ചേർന്നു. അവിടെവച്ച് നാലുപേർ ചേർന്ന് 22കാരനെ കാറിനുള്ളിലേക്ക് വലിച്ചിട്ടു. ഓടുന്ന കാറിൽ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.ഉടൻ തന്നെ ഇര തന്റെ മാതാപിതാക്കളെ വിവരം അറിയിച്ചു. പൊലീസുമായി മാതാപിതാക്കൾ സ്ഥലത്തെത്തി. മുതിർന്ന 3 പ്രതികളെ കോടതിക്ക് മുന്നിൽ ഹാജരാക്കി.